NEWS
‘രാത്രി നിലവിളി കേൾക്കുന്നു’; പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രേതബാധയെന്ന് അഭ്യൂഹം: സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

ചണ്ഡീഗഡ്∙ പ്രേതസാന്നിധ്യമുണ്ടെന്ന അഭ്യൂഹം പടർന്നതിനു പിന്നാലെ പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. പട്യാലയിലെ ചിത്കാര സർവകലാശാലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ വിദ്യാർഥികൾ പൊലീസ് വാഹനത്തിന് കേടുപാടുണ്ടാക്കി.സർവകലാശാല ക്യാംപസിൽ പ്രേതസാന്നിധ്യമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് നൂരുകണക്കിന് വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി സർവകലാശാലയ്ക്കു മുന്നിൽ പ്രതിഷേധിച്ചത്. ക്യാംപസിൽ ഒരു വിദ്യാർഥിനി നേരത്തെ ജീവനൊടുക്കിയിട്ടുണ്ടെന്നും ആ പെൺകുട്ടിയുടെ ആത്മാവ് ഹോസ്റ്റലിലെ വിദ്യാർഥികളെ ശല്യപ്പെടുത്തുകയാണെന്നുമാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. വിദ്യാർഥിനികളുടെ ഹോസ്റ്റലിൽനിന്ന് നിലവിളി കേൾക്കാറുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു പൂജാരി വന്നിരുന്നെന്നും പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നുണ്ട്.
Fashion ⏭️




