HEALTH

എന്തുകൊണ്ടാണ് വെയിൽ ഉണ്ടായിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറയുന്നത്?


ധാരാളം വെയിൽ ലഭിക്കുന്ന രാജ്യമാണ് നമ്മുടേത്. എന്നിരുന്നാലും, ഇന്ത്യക്കാരിൽ ഭൂരിഭാഗം ആളുകളിലും വളരെ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വിറ്റാമിൻ ഡി-യുടെ (Vitamin D) കുറവ്. പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും പോലെ ആളുകൾ ഇതിനെ ഗൗരവമായി കാണാറില്ല എന്നതാണ് സത്യം. എന്നാൽ, ശരീരത്തിലെ ഓരോ അവയവത്തെയും ബാധിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി-യുടെ കുറവ്. അമിതമായ ക്ഷീണം, പേശികളുടെ ബലഹീനത, ഉത്സാഹക്കുറവ് എന്നിവയൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.എന്തുകൊണ്ടാണ് വിറ്റാമിൻ ഡി കുറയുന്നത്?മാറിവരുന്ന ജീവിതശൈലി: നഗരജീവിതം ആളുകളെ കൂടുതൽ സമയവും നാലു ചുവരുകൾക്കുള്ളിലാക്കി മാറ്റിയിരിക്കുന്നു. എയർ കണ്ടീഷൻ ചെയ്ത മുറികളിലെ ജോലിയും അന്തരീക്ഷ മലിനീകരണവും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കാനുള്ള സാധ്യതയെ തടയുന്നു.സൺസ്‌ക്രീനുകളുടെ ഉപയോഗം: വെയിലേറ്റ് കറുത്തുപോകുമെന്ന ഭയത്താൽ പുറത്തിറങ്ങാത്തതും, ഉയർന്ന അളവിൽ സൺസ്‌ക്രീനുകൾ ഉപയോഗിക്കുന്നതും വിറ്റാമിൻ ഡി ഉത്പാദനത്തിന് ആവശ്യമായ ‘യൂവിബി’ (UVB) രശ്മികളെ തടയുന്നു.ചർമ്മത്തിന്റെ നിറം: കാൽസ്യവും വിറ്റാമിൻ ഡി-യും ഉത്പാദിപ്പിക്കാൻ തവിട്ടുനിറമുള്ള ചർമ്മമുള്ളവർക്ക് (Melanin-rich skin) കൂടുതൽ സമയം വെയിൽ കൊള്ളേണ്ടതുണ്ട്. എന്നാൽ രാവിലെയോ വൈകുന്നേരമോ ഉള്ള നടത്തം കൊണ്ട് മാത്രം ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിൽ നിർമ്മിക്കപ്പെടണമെന്നില്ല.വിറ്റാമിൻ ഡി ശരീരത്തിൽ


Cinema ⏭️

Back to top button