BUSINESS

യൂറോപ്പിലെ മൂന്ന് മുതല്‍ അഞ്ച് വരെ രാജ്യങ്ങള്‍ ഒറ്റ ട്രിപ്പില്‍ കണ്ടു വരാം; തയ്യാറെടുക്കേണ്ടത് ഇങ്ങനെ


ടൂറിന് വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഇന്ന് മുന്‍പത്തെ അപേക്ഷിച്ച് വളരെയധികമാണ്. ഏതെങ്കിലും ഒരു രാജ്യം പോയി കണ്ട് വരുന്നതിന് പകരം ഒരേ യാത്രയില്‍ മൂന്നും നാലും അഞ്ചുമൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.  29 യൂറോപ്യന്‍ രാജ്യങ്ങളിലൂടെ ആഭ്യന്തര അതിര്‍ത്തി പരിശോധനകളില്ലാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ഷെന്‍ഗന്‍ വിസ പോലുള്ള സംവിധാനങ്ങള്‍ ഇത്തരം ബഹുരാജ്യ യാത്രകള്‍ എളുപ്പമാക്കുന്നു. അവധിക്കാലത്ത് ഇത്തരം മള്‍ട്ടി കണ്‍ട്രി യൂറോപ്യന്‍ സന്ദര്‍ശനം നടത്താന്‍ ഇന്ത്യക്കാര്‍ തയ്യാറെടുക്കുന്ന രീതിക്കും ഇന്ന് ഗണ്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരു കാലത്ത് വിമാന ടിക്കറ്റുകളുടെയും ഹോട്ടലിന്റെയും ബുക്കിങ് മാത്രം ഉള്‍പ്പെട്ടിരുന്ന ഈ പ്രക്രിയ ഇന്ന് കൂടുതല്‍ ക്രമബന്ധമായി മാറി. വിസ സ്ട്രാറ്റെജി, യാത്ര റൂട്ടുകളുടെ ലോജിക്, ബജറ്റ് ആസൂത്രണം, മുന്‍കൂട്ടിയുള്ള ഗതാഗത റിസര്‍വേഷനുകള്‍, യാത്രാ വേളയിലെ സംരക്ഷണം എന്നിവയെല്ലാം ഇന്ന് ഈ യാത്രാ ആസൂത്രണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മൾട്ടി-കൺട്രി യൂറോപ്പ് യാത്രയുടെ ഗുണങ്ങള്‍  ഒന്നിലധികം രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യാത്രാ പരിപാടി ഇന്ന് കൂടുതല്‍ പ്രായോഗികവും എളുപ്പത്തില്‍ നടത്തിയെടുക്കാവുന്നതുമായി മാറിയിരിക്കുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരൊറ്റ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് സാമ്പത്തികമായും കൂടുതല്‍ പ്രയോജനകരമാണ്.യാത്രയില്‍ നിന്നുള്ള അനുഭവങ്ങള്‍ വിപുലീകരിക്കാനും ഇത് സഹായിക്കും. വ്യത്യസ്ത സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, പ്രകൃതിദൃശ്യങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ ഒരു യാത്രയ്ക്കിടെ തന്നെ അനുഭവിക്കാൻ കഴിയുന്നതിനാലും ഈ യാത്രാരീതിക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നു. ഷെൻഗൻ മേഖലയിലെ യാത്രാ സൗകര്യം ആവർത്തിച്ചുള്ള ഇമിഗ്രേഷൻ നടപടികളില്ലാതെ നിരവധി രാജ്യങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്നതിനാൽ ദൈർഘ്യമേറിയ രാജ്യാന്തര അവധിക്കാല യാത്രകളുടെ പ്രിയപ്പെട്ട ഇടമായി യൂറോപ്പ് മാറി.  ബുക്കിങ്ങിന് മുന്‍പ് കൂടുതല്‍ സ്മാര്‍ട്ടായ യൂറോപ്പ് റൂട്ടുകള്‍ തയ്യാറാക്കാം  ഇന്ത്യൻ യാത്രക്കാരിൽ ഉണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ് പ്രധാന ബുക്കിങ്ങുകള്‍ക്ക് മുന്‍പ് തന്നെ അവര്‍ റൂട്ട് പ്ലാനിങ് നടത്താന്‍ ആരംഭിച്ചു എന്നത്. ആദ്യം ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുത്ത് പിന്നീട് ലൊജിസ്റ്റിക്സ് ക്രമീകരിക്കുന്ന പഴയ രീതിക്ക് പകരം വിനോദസഞ്ചാരികള്‍ ഇപ്പോള്‍ മുഴുവൻ യാത്രാമാർഗവും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നു. നന്നായി  രൂപകൽപ്പന ചെയ്ത ഒരു റൂട്ട് യൂറോപ്പിന്റെ ഒരു ഭാഗത്ത് പ്രവേശിച്ച് മറ്റൊരിടത്ത് നിന്ന് മടങ്ങുന്ന രീതിയിലായിരിക്കും. ഇത് അനാവശ്യമായ തിരിച്ചുപോക്കുകൾ ഒഴിവാക്കാൻ സഹായിക്കുന്നു. പരിചയസമ്പന്നരായ യാത്രക്കാർ ആദ്യം തന്നെ തീരുമാനിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഇനി പറയുന്നവയാണ്:  ∙ ഒരു നഗരത്തിലേക്ക് പറന്ന് മറ്റൊരു നഗരത്തിൽ നിന്ന് മടങ്ങുന്ന ഓപ്പൺ-ജോ ഐറ്റിനറി  കഴിവതും ബുക്ക് ചെയ്യുക. ഇത് അനാവശ്യ യാത്രകൾ ഒഴിവാക്കുന്നു.  ∙ പാരിസ്, ആംസ്റ്റർഡാം, ഫ്രാങ്ക്ഫര്‍ട്ട്, മിലാൻ തുടങ്ങിയ പ്രധാന ഹബ്ബുകൾ വ്യാപകമായ റെയിൽ, വ്യോമ ഗതാഗത  ബന്ധങ്ങൾ നൽകുന്നതിനാല്‍ ഈ നഗരങ്ങളിലൂടെ യൂറോപ്പിലേക്ക് പ്രവേശിക്കുക.  ∙ വ്യത്യസ്ത യൂറോപ്യൻ നഗരങ്ങളിലേക്കുള്ള വിമാന നിരക്കുകൾ താരതമ്യം ചെയ്യുന്നത് കൂടുതല്‍ ചെലവുകുറഞ്ഞ ഓപ്ഷൻ തിരഞ്ഞെടുക്കാന്‍ സഹായിക്കും.  ∙ ദൂരത്തിലുള്ള നഗരങ്ങള്‍ക്കിടയില്‍ ചാടിക്കളിക്കുന്നതിന് പകരം പടിഞ്ഞാറ് നിന്ന് കിഴക്കോട്ടോ, വടക്ക് നിന്ന് തെക്കോട്ടോ ഒക്കെയുള്ള ഭൂമിശാസ്ത്രപരമായ ക്രമം യാത്രയില്‍ പിന്തുടരാന്‍ ശ്രമിക്കുക. ഷെൻഗൻ വിസ ലഭിക്കാനുള്ള സാധ്യത മെച്ചപ്പെടുത്താൻ ചെയ്യേണ്ടത്?  യൂറോപ്പ് യാത്ര ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഷെൻഗൻ വിസയാണ് ഏറ്റവും നിർണായകമായ കടമ്പ.വിസ നിരസിക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നത് മുഴുവൻ യാത്രാ പദ്ധതിയെയും താറുമാറാക്കും.അതുകൊണ്ടുതന്നെ പല യാത്രികരും ഇപ്പോൾ യാത്രയ്ക്ക് മൂന്ന് മുതൽ നാല് മാസം മുന്‍പ് തന്നെ വിസ പ്രക്രിയ ആരംഭിക്കുന്നു. ഷെന്‍ഗന്‍ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :  ∙ ഏറ്റവും കൂടുതൽ രാത്രികൾ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന  രാജ്യത്തിന്റെ കോൺസുലേറ്റ് മുഖേന അപേക്ഷ സമർപ്പിക്കുക.  ∙ യാത്ര, താമസം, ഗതാഗതം, ദൈനംദിന ചെലവുകൾ എന്നിവയ്ക്ക് ആവശ്യമായ  ധനലഭ്യത  വ്യക്തമാക്കുന്ന സാമ്പത്തിക രേഖകൾ സമർപ്പിക്കുക.  ∙ഫ്‌ളെക്‌സിബിളും റീഫണ്ടബിളുമായ വിമാന,ഹോട്ടൽ ബുക്കിങ്ങുകള്‍ ഉപയോഗിച്ച് ഡോക്യുമെന്റേഷൻ ശക്തിപ്പെടുത്തുക. ∙ വിസ ആവശ്യകതകൾ പാലിക്കുന്ന ഷെൻഗൻ ട്രാവൽ ഇൻഷുറൻസ് മുൻകൂട്ടി കരസ്ഥമാക്കുക. ഇതിലൂടെ വിസ അപേക്ഷയ്ക്ക് ആവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ തയ്യാറാക്കാം.  ∙ യാത്രയിൽ യുകെ പോലുള്ള നോൺ-ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടുന്നുവെങ്കിൽ മൾട്ടിപ്പിൾ-എൻട്രി വിസയ്ക്ക് അപേക്ഷിക്കുക. ബജറ്റ് ആസൂത്രണം കൂടുതല്‍ വിശദമായി  ഫ്‌ളൈറ്റ്, വിസ, താമസം, പ്രാദേശിക ഗതാഗതം, ഭക്ഷണം, മറ്റ് പ്രവര്‍ത്തികള്‍ എന്നിങ്ങനെ നിരവധി വിഭാഗങ്ങളില്‍ ചെലവുകള്‍ പ്രതീക്ഷിക്കാവുന്ന ഒന്നാണ് യൂറോപ്യന്‍ യാത്ര. പരിചയസമ്പന്നരായ യാത്രികര്‍ പലപ്പോഴും ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ബജറ്റ് തയ്യാറാക്കാറുണ്ട്. ഇന്ത്യയില്‍ നിന്ന് പത്ത് നാളത്തെ ഒരു യൂറോപ്യന്‍ യാത്രയ്ക്ക് വരാവുന്ന ഏകദേശ ചെലവുകള്‍ ഇനി പറയുന്നു: ചെലവ് വിഭാഗം, ഏകദേശ ചെലവ്, കുറിപ്പുകള്‍ എന്ന ക്രമത്തില്‍ റിട്ടേൺ വിമാന ടിക്കറ്റുകൾ (ഇക്കോണമി) ∙ ₹60,000 മുതൽ ₹90,000 വരെ ∙ മികച്ച നിരക്കുകൾക്കായി 2 മുതൽ 4 മാസം മുമ്പ് ബുക്ക് ചെയ്യുകഷെൻഗൻ വിസ ഫീസ് ∙ ₹9,000 മുതൽ ₹10,000 വരെ –  ഓരോ മുതിർന്ന അപേക്ഷകനും  താമസം (10 രാത്രികൾ) ∙ ₹50,000 മുതൽ ₹80,000 വരെ ∙ 3-സ്റ്റാർ നഗരമധ്യ ഹോട്ടലുകളുടെ നിരക്ക് അടിസ്ഥാനത്തിൽ പ്രാദേശിക ഗതാഗതം ∙ ₹8,000 മുതൽ ₹15,000 വരെ ∙ രാജ്യങ്ങൾക്കിടയിലെ ട്രെയിൻ, ബസ്, മെട്രോ യാത്രകൾ ഭക്ഷണവും വിനോദ പ്രവർത്തനങ്ങളും  ∙ ₹20,000 മുതൽ ₹35,000 വരെ  ∙ രാജ്യങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടും ട്രാവൽ ഇൻഷുറൻസ്  ∙ ₹2,000 മുതൽ ₹5,000 വരെ  ∙ ഷെൻഗൻ വിസയ്ക്ക് നിർബന്ധമായ ആവശ്യകത കുറിപ്പ്: ഇത്  2026ലെ ഏകദേശ ചെലവുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ്. യഥാർത്ഥ ചെലവുകൾ ലക്ഷ്യസ്ഥാനം, സീസൺ, ബുക്കിങ് സമയം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.  ചെലവുകൾ പ്രത്യേകം തരംതിരിക്കുന്നത്  കൃത്യമായ കണക്ക് തയ്യാറാക്കാനും യാത്രയ്ക്കിടയിലെ അധിക ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കുന്നു. ഗതാഗതവും താമസവും മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിന്റെ മെച്ചം ഇന്ത്യൻ യാത്രക്കാർ സാധാരണയായി ചെയ്യുന്ന  പിഴവുകളിൽ ഒന്നാണ് പ്രാദേശിക ഗതാഗതവും താമസ സൗകര്യവും  വൈകി ബുക്ക് ചെയ്യുന്നത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയങ്ങളിലെ ജനപ്രിയ ട്രെയ്ന്‍ റൂട്ടുകളും ബജറ്റ് എയര്‍ലൈന്‍ സീറ്റുകളും നഗരമധ്യത്തിലെ ഹോട്ടലുകളുമെല്ലാം മാസങ്ങള്‍ക്ക് മുന്‍പ് മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെടാറുണ്ട്. യാത്ര പുറപ്പെടുന്നതിന് ഏതാനും ആഴ്ച മുന്‍പ് വരെ കാത്തിരുന്നാല്‍ മികച്ചത് തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ കുറയുകയും മൊത്തത്തിലുള്ള യാത്ര ചെലവ് കൂടുകയും ചെയ്യും. പരിചയസമ്പന്നരായ യാത്രികര്‍ ഇനി പറയുന്ന ബുക്കിങ് പിഴവുകള്‍ വരുത്താതിരിക്കാന്‍  ശ്രദ്ധിക്കാറുണ്ട്:  ∙ഗതാഗതം ഉറപ്പാക്കും മുന്‍പ് താമസം ബുക്ക് ചെയ്യുന്നതാണ് ഇതില്‍ ആദ്യത്തേത്. ട്രെയ്ന്‍, ബസ് റൂട്ടുകള്‍ക്ക് നിശ്ചിതമായ ഷെഡ്യൂളുകളും പരിമിതമായ സീറ്റുകളുമാണ് ഉള്ളത്. ഹോട്ടലുകള്‍ ആദ്യം തന്നെ ബുക്ക് ചെയ്ത് വച്ചാല്‍ അവിടെ നിന്ന് നാം ഉദ്ദേശിക്കുന്ന യാത്രാ ഓപ്ഷനുകള്‍ ലഭിച്ചെന്ന് വരില്ല. ഇത് കൊണ്ട് അവസാന നിമിഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരാം.  ∙ രാത്രിയിലെ ട്രെയിന്‍, ബസ് യാത്രകള്‍ ഒഴിവാക്കുന്നതാണ് മറ്റൊരു പിഴവ്. ഇവ പലപ്പോഴും സമയവും പണവും ലാഭിക്കാന്‍ സഹായിക്കുന്നതാണ്. ഈ ടിക്കറ്റുകള്‍ അതിനാല്‍ തന്നെ വേഗം വിറ്റഴിയുന്നതും അവസാന നിമിഷം ശ്രമിച്ചാല്‍ ലഭിക്കാത്തതുമാണ്.  ∙ ചെലവ് കുറഞ്ഞ താമസത്തിനായി നഗരത്തിന് പുറത്തുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതാണ് മറ്റൊരു മണ്ടത്തരം. ഇത് ചിലപ്പോള്‍ ഹോട്ടല്‍ റേറ്റ് കുറയ്ക്കാം. പക്ഷേ, ഇത് മൂലം നിത്യവുമുള്ള ഗതാഗത ചെലവ് വര്‍ദ്ധിക്കും.  ∙ ഓരോ നഗരത്തിനും അനുസൃതമായ ഗതാഗത ചെലവ് മുന്‍കൂട്ടി ആസൂത്രണം ചെയ്യാതിരിക്കുന്നതും തെറ്റാണ്. ഓരോ നഗരത്തിനും അനുസരിച്ച് ഈ ചെലവില്‍ വ്യത്യാസം വരാം.  ഡിജിറ്റൽ ടൂളുകൾ  എങ്ങനെ സഹായിക്കും?  അഞ്ചോ അതിലധികമോ നഗരങ്ങളിലായി വ്യാപിക്കുന്ന യാത്രയിൽ ബുക്കിങ്ങുകളും രേഖകളും യാത്രാ പരിപാടികളും കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍  ഡിജിറ്റൽ ടൂളുകൾ വളരെ സഹായകരമാണ്.ഡിജിറ്റൽ ഐറ്റിനറി  പ്ലാറ്റ്‌ഫോമുകള്‍ വിമാന ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിങ്ങുകൾ, ട്രെയിൻ ടിക്കറ്റുകൾ, വിസ രേഖകൾ, ആക്റ്റിവിറ്റി സ്ഥിരീകരണങ്ങൾ എന്നിവ ഒരിടത്ത് സൂക്ഷിക്കാൻ സഹായിക്കുന്നു.  മൾട്ടി-കൺട്രി ഇ-സിം  പ്ലാനുകൾ പല രാജ്യങ്ങളിലായി പ്രത്യേകം  സിമ്മുകള്‍ വാങ്ങാതെ തന്നെ കണക്റ്റിവിറ്റി ഉറപ്പാക്കും.രാജ്യാന്തര  ട്രാവൽ ഇൻഷുറൻസ് പോളിസി രേഖകളും, ബന്ധപ്പെടാനുള്ള അടിയന്തര നമ്പരുകളും, എംബസി വിവരങ്ങളും, പാസ്‌പോർട്ട് പകർപ്പും ഡിജിറ്റൽ രൂപത്തിൽ കൈവശം വയ്ക്കുന്നത് പരിചയസമ്പന്നരായ യാത്രക്കാർ ചെയ്യുന്ന നിർബന്ധിതമായ തയ്യാറെടുപ്പിന്റെ ഭാഗമാണ്. ട്രാവൽ സംരക്ഷണം  യൂറോപ്പ് ഹോളിഡേ ആസൂത്രണത്തിന്റെ അനിവാര്യ ഘടകം   ട്രാവൽ ഇൻഷുറൻസ് ഷെൻഗൻ വിസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള നിര്‍ബന്ധിതമായ ഘടകമാണ്. സാധുവായ ഏതൊരു ഷെൻഗൻ വിസ അപേക്ഷയ്ക്കും കുറഞ്ഞത്  30,000 യൂറോ മെഡിക്കൽ കവറേജ് ഉൾക്കൊള്ളുന്ന ഇൻഷുറൻസ് എടുത്തതിന്റെ തെളിവ് ആവശ്യമാണ്. വിസ ആവശ്യകതകൾ നിറവേറ്റുന്നതിനപ്പുറം, ട്രാവൽ ഇൻഷുറൻസ് മൾട്ടി-കൺട്രി യൂറോപ്യന്‍ അവധിക്കാല യാത്രയിൽ നാം മുടക്കിയിരിക്കുന്ന നിക്ഷേപം സംരക്ഷിക്കാനും സഹായിക്കുന്നു. ഷെൻഗൻ ട്രാവൽ ഇൻഷുറൻസ് യൂറോപ്പിലുടനീളം യാത്ര ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അപ്രതീക്ഷിത ചെലവുകൾക്കെതിരെ  സംരക്ഷണം നൽകുന്നു. അടിയന്തര മെഡിക്കൽ ചികിത്സാ ചെലവുകൾ, താമസിച്ചുള്ള ഫ്‌ളൈറ്റുകള്‍, അവിചാരിതമായ നാശനഷ്ടങ്ങള്‍, ബാഗേജ് നഷ്ടം എന്നിവ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കും. ₹3 മുതൽ ₹4 ലക്ഷം വരെയോ അതിലധികമോ ചെലവഴിച്ച് നടത്തുന്ന യാത്രയിൽ ഇൻഷുറൻസിനായി ചെലവഴിക്കുന്ന തുക താരതമ്യേന വളരെ ചെറുതാണ്.  അവസാന നിമിഷ ഐറ്റിനറി മാറ്റങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കണം  പരിചയസമ്പന്നരായ യാത്രക്കാർ ഒരു മൾട്ടി-കൺട്രി ഐറ്റിനറിയിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതിയാണ് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത്. യാത്രയ്ക്കിടയിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ പ്രതികരിക്കുന്നതിന് പകരം, അവർ ഷെഡ്യൂളുകളിലും ബുക്കിങ്ങുകളിലും ഡോക്യുമെന്റേഷനിലും  കൂടുതൽ ഫ്ലെക്സിബിലിറ്റി ഉൾപ്പെടുത്തുന്നു.പലരും യാത്രയ്ക്ക് മുമ്പായി രാജ്യാന്തര ട്രാവൽ ഇൻഷുറൻസ് സ്വന്തമാക്കുന്നു. മെഡിക്കൽ അടിയന്തരാവസ്ഥകൾ, ട്രിപ്പ് തടസ്സങ്ങൾ, ബാഗേജ് പ്രശ്നങ്ങൾ,  വൈകിയ യാത്രകള്‍ തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളിൽ സാമ്പത്തിക സഹായവും സുരക്ഷിതത്വവും നല്‍കാന്‍ ഇത് സഹായിക്കും. ∙ വൈകി വരുന്ന വിമാനങ്ങളും മിസ്സാകുന്ന കണക്ഷന്‍ ഫ്‌ളൈറ്റുകളും : കുറഞ്ഞത് രണ്ട് മണിക്കൂര്‍ ബഫര്‍ ഇട്ട് പ്രധാന യൂറോപ്യന്‍ ഹബുകളില്‍ നിന്ന് ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നത് കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടാതിരിക്കാനുള്ള സാധ്യത കുറയ്ക്കും. ഇനി വിമാനം താമസിച്ചാല്‍, കണക്ഷന്‍ ഫ്‌ളൈറ്റ് വിമാനക്കമ്പനിയുടെ റീബുക്കിങ് പോളിസി മുന്‍കൂട്ടി അറിയുന്നതും മറ്റ് ഗതാഗത ഓപ്ഷനുകള്‍ മനസ്സില്‍ വയ്ക്കുന്നതും തടസ്സങ്ങള്‍ ലഘൂകരിക്കും.  ∙ എന്തെങ്കിലും രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ ഇതിന് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകളുടെ ഡിജിറ്റല്‍ കുറിപ്പടികളും മരുന്നുകളുടെ പട്ടികയും അടിയന്തരമായി ബന്ധപ്പെടേണ്ടവരുടെ നമ്പരുകളും കൈയ്യില്‍ സൂക്ഷിക്കണം. ആവശ്യം വന്നാല്‍ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ഈ മുന്‍കരുതല്‍ സഹായിക്കും. ∙ ഐറ്റിനറിയിലെ അവസാന നിമിഷ മാറ്റങ്ങള്‍: കാന്‍സല്‍ ചെയ്താല്‍ പണം റീഫണ്ട് ചെയ്യുന്ന താമസ സൗകര്യങ്ങളും ഫ്‌ളെക്‌സിബിള്‍  റെയിൽ ടിക്കറ്റുകളും തിരഞ്ഞെടുക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങളില്ലാതെ ഐറ്റിനറിയില്‍ അവസാന നിമിഷ മാറ്റങ്ങള്‍ വരുത്താൻ സഹായിക്കുന്നു. മൾട്ടി-കൺട്രി യൂറോപ്പ് ഹോളിഡേകൾ ഇന്ത്യൻ യാത്രക്കാർക്കിടയിൽ കൂടുതൽ ക്രമബദ്ധമായ അനുഭവങ്ങളായി മാറിയിരിക്കുന്നു. വിജയകരമായ യാത്രകൾ ഇനി ലക്ഷ്യസ്ഥാന തിരഞ്ഞെടുപ്പിൽ മാത്രം അധിഷ്ഠിതമല്ല. വിസ, ഗതാഗതം, ബജറ്റ്, താമസം, അടിയന്തര തയ്യാറെടുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് ഒരു സമഗ്രമായ യാത്രാ പദ്ധതി രൂപകൽപ്പന ചെയ്യുന്നതാണ് വിജയകരമായ യൂറോപ്യന്‍ ഹോളിഡേയുടെ അടിസ്ഥാനം.


Travel ⏭️

Back to top button