NEWS

ഓഹരി വിപണി ടെക്നിക്കല്‍ അനാലിസിസ് വർക്ക്ഷോപ്പ് തൃശൂരില്‍


ഓഹരിവിപണിയിലെ അഡ്വാന്‍സ്ഡ് ടെക്നിക്കല്‍ അനാലിസിസ് വർക്ക്ഷോപ്പ് ഒക്ടോബർ രണ്ട് (വെള്ളിയാഴ്ച) തൃശൂരില്‍ നടക്കും.  ടെക്നിക്കല്‍ അനാലിസിസ് രംഗത്തെ പ്രമുഖനായ ആശിഷ് ഖയാല്‍ ‘വേവ് തിയറി’യില്‍ ക്ലാസെടുക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റോക്ക് മാർക്കറ്റ്സിലെ ഡോ.മിരാജ് ഇനാംദാർ ‘പോയിന്‍റ് ആൻഡ് ഫിഗർ ചാർട്ട്സിലും’ സെബി രജിസ്ട്രേഡ് റിസർച്ച് അനലിസ്റ്റായ ടി.ബി.രാമകൃഷ്ണന്‍ (രാംകി) ‘എ.ഐ ഇന്‍ ഫിനാന്‍സ്’ എന്ന വിഷയത്തിലും ക്ലാസെടുക്കും. ഷെയർവെല്‍ത്ത് സെക്യൂരിറ്റീസാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്ലാനറ്റ് അശോക ഹോട്ടലില്‍ നടക്കുന്ന വർക്ക്ഷോപ്പ് സിഎസ്ബി ബാങ്ക് മുന്‍ ചെയർമാന്‍ ടി.എസ്.അനന്തരാമന്‍ ഉദ്ഘാടനം ചെയ്യും. സാമ്പത്തികവിദഗ്ധന്‍ ഡോ.വി.കെ.വിജയകുമാർ, ഇന്‍വെസ്റ്റേഴ്സ് ക്ലബ് സെക്രട്ടറി ഹാംലെറ്റ് സി.പോള്‍, ഷെയർവെല്‍ത്ത് സെക്യൂരിറ്റീസ് സിഇഒ മുഹമ്മദ് ബിലാല്‍ തുടങ്ങിയവർ‌ പങ്കെടുക്കും. പ്രവേശനം ഫീസ് മൂലം. രജിസ്ട്രേഷന് ഫോൺ: 9037501773, 9995319614.


Fashion ⏭️

Back to top button