NEWS

അസഭ്യവർഷം, കയ്യാങ്കളി, തടഞ്ഞുവയ്ക്കൽ; ഇടുക്കി മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംഘർഷം


തൊടുപുഴ ∙ ഇടുക്കി മുസ്ലിം ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ കയ്യാങ്കളി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെഎംഎ ഷുക്കൂറിനെ ഒരു വിഭാഗം പ്രവർത്തകർ തടഞ്ഞുവച്ചു. തൊടുപുഴ നഗരസഭയിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് പ്രതിഷേധം ഉണ്ടായത്.നഗരസഭ കൗൺസിൽ യോഗത്തിനിടെ ചെയർപഴ്സനെതിരെ തെളിവ് ഹാജരാക്കാതെ അഴിമതി ആരോപണം ഉന്നയിച്ച ലീഗ് കൗൺസിലറും മുൻ ചെയർപഴ്സനുമായ സഫിയ ജബ്ബാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘർഷം.  ആരോപണം ഉന്നയിച്ച സഫിയ ജബ്ബാർ തെളിവ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം ആരംഭിച്ചത്. സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിച്ച ശേഷം മാത്രമേ ജില്ലാ പ്രസിഡന്‍റിനെ പുറത്തുവിടൂ എന്ന് അറിയിച്ച് ഒരു വിഭാഗം നേതാക്കളും കൗൺസിലർമാരും പ്രതിഷേധിക്കുകയായിരുന്നു. വലിയ സംഘർഷാവസ്ഥയിലേക്കും അസഭ്യവർഷത്തിലേക്കും നീങ്ങിയതോടെ കൈക്കൂലി ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെതിരെ നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്യാമെന്ന് ജില്ല പ്രസിഡന്റ് അറിയിച്ചു. ഇതോടെയാണ് സംഘർഷാവസ്ഥ അവസാനിച്ചത്. നഗരസഭയിലെ അരോപണങ്ങൾ സംബന്ധിച്ച് അന്വേഷിക്കാൻ മൂന്നംഗം സമിതിയെ നിയോഗിച്ചു. 


Fashion ⏭️

Back to top button