NEWS
33 വർഷത്തെ പ്രവാസം; താമസസ്ഥലത്ത് വച്ച് മലയാളി കുഴഞ്ഞുവീണ് മരിച്ചു

റിയാദ്∙ റിയാദിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ മയ്യിൽ കടൂർ അരോളി വീട്ടിൽ പരേതരായ ഇരിങ്ങത്തായ് കൃഷ്ണൻ–തമ്പായ് ദമ്പതികളുടെ മകനായ നാരായണൻ എന്ന മണി (57) യാണ് താമസസ്ഥലത്ത് വച്ച് മരിച്ചത്. കേളി കലാ സാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായിരുന്നു. 33 വർഷത്തിലേറെയായി പ്രവാസിയായ മണി കഴിഞ്ഞ പത്തുവർഷത്തോളമായി മലാസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മണി കഴിഞ്ഞ വർഷമാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
Fashion ⏭️




