BUSINESS

ഒക്ടോബര്‍ മാസത്തെ കെഎസ്ഇബി ബില്ലില്‍ അധിക സര്‍ചാര്‍ജ്; 300 യൂണിറ്റിന് 9 രൂപ കൂടും


KSEB Surcharge: കേരളത്തില്‍ ഒക്ടോബറിലെ വൈദ്യുതി ബില്ലുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് യൂണിറ്റിന് 3 പൈസ (0.03 രൂപ) വീതം സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി. ഓഗസ്റ്റ് മാസത്തില്‍ പുറത്തുനിന്ന് അധിക തുക നല്‍കി വൈദ്യുതി വാങ്ങിയതിലുണ്ടായ ബാധ്യത നേരിടാനാണ് സര്‍ചാര്‍ജ്. കെഎസ്ഇബി എംഡി എം.ജി. രാജമാണിക്യം തന്നെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. അതേസമയം അന്തിമ തീരുമാനം എടുക്കുക റെഗുലേറ്ററി കമ്മീഷന്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍ തുകയുടെ വര്‍ധനവല്ലെങ്കിലും, സാധാരണക്കാരന്റെ മാസാവസാന കുടുംബ ബജറ്റിനെ ഇത് ചെറിയ രീതിയില്‍ ബാധിക്കാം.സര്‍ചാര്‍ജിന് സാധ്യതഒക്ടോബര്‍ മാസത്തെ വൈദ്യുതി ബില്ലില്‍ മലയാളികള്‍ ഒരു അധിക സര്‍ചാര്‍ജ് കൂടി കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചില കെഎസ്ഇബി വൃത്തങ്ങളും ഇത്തരം സര്‍ചാര്‍ജ് സാധ്യത വ്യക്തമാക്കുന്നു. ഇന്ന് (സെപ്റ്റംബര്‍ 29) ചേരുന്ന കെഎസ്ഇബി യോഗം ഇക്കാര്യത്തില്‍ പ്രധാനമാണ്.സര്‍ചാര്‍ജ് എങ്ങനെനിലവില്‍ ലഭ്യമായ സൂചനകള്‍ പ്രകാരം ഉപയോഗിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും 3 പൈസ (0.03 രൂപ) വീതമാണ് സര്‍ചാര്‍ജ് സാധ്യത. ഇത് വലിയ നിരക്ക് വര്‍ധന അല്ലാത്തതിനാല്‍ സാധാരണക്കാരുടെ ബില്ലില്‍ ചെറിയ മാറ്റം മാത്രമേ ഉണ്ടാക്കൂ. ഉദാഹരണത്തിന് 100 യൂണിറ്റ് ഉപയോഗിച്ചാല്‍ 3 രൂപ അധികം നല്‍കിയാല്‍ മതി. 200 യൂണിറ്റ് ഉപയോഗിച്ചാല്‍ 6 രൂപയും, 300 യൂണിറ്റ് ഉപയോഗിച്ചാല്‍ 9 രൂപയും അധികം വരും.വൈദ്യുതി വാങ്ങലും അധികച്ചെലവുംഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിലൂടെ കെഎസ്ഇബിക്ക് 6.88 കോടി രൂപയുടെ അധികച്ചെലവ് വന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ തുക വീണ്ടെടുക്കാനാണ് ഒക്ടോബറില്‍ സര്‍ചാര്‍ജ് ചുമത്തുന്നത്. വരും മാസങ്ങളിലെ ബില്ലുകളിലും ഈ സര്‍ചാര്‍ജിന്റെ ആഘാതം തുടര്‍ന്നേക്കാം.ഒക്‌ടോബറിലെ പ്രതീക്ഷകള്‍കേരളത്തില്‍ ഇപ്പോള്‍ വൈദ്യുതി ഡിമാന്‍ഡ് കൂടുതലാണ്. എന്നാല്‍ ഇന്ത്യയുടെ വടക്ക്, കിഴക്കന്‍ മേഖലകളില്‍ മഴ ലഭിച്ചത് അവിടത്തെ ഡിമാന്‍ഡ് കുറയ്ക്കുകയും, റിയല്‍ടൈം മാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി ലഭ്യത കൂടിയിട്ടുണ്ട്. കേരളത്തിലെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒക്‌ടോബറോടെ പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാജമാണിക്യം വ്യക്തമാക്കി.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കെഎസ്ഇബി സര്‍ചാര്‍ജ് എല്ലാവര്‍ക്കും ബാധകമായിരിക്കും. അതായത് പ്രതിമാസ (Monthly), ദ്വൈമാസ (Bi-monthly) ബില്ലുകള്‍ ലഭിക്കുന്ന എല്ലാ ഗാര്‍ഹിക, ഇതര ഉപഭോക്താക്കള്‍ക്കും ഈ സര്‍ചാര്‍ജ് ബാധകമാണ്. ഒക്ടോബര്‍ മാസത്തില്‍ വിതരണം ചെയ്യുന്ന വൈദ്യുതി ബില്ലുകളിലാണ് ഈ സര്‍ചാര്‍ജ് തുക ഉള്‍പ്പെടുത്തുക. സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ‘ഓട്ടോമാറ്റിക് കോസ്റ്റ് റിക്കവറി’ ചട്ടപ്രകാരമാണ് പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങലിന് സര്‍ചാര്‍ജ് ഈടാക്കുന്നത്.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി മാത്രമാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button