BUSINESS
ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുത്ത് കൊച്ചി ആസ്ഥാനമായ സൈറിക്സ് ഹെല്‍ത്ത്‌കെയര്‍

ബ്ലൂ സ്റ്റാര്‍ എന്‍ജിനീയറിംങ് ആന്‍ഡ് ഇലക്ട്രോണിക്‌സിന്റെ മെഡിക്കല്‍ മെഡ്ടെക് സൊലൂഷന്‍സ് ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി കൊച്ചി ആസ്ഥാനമായ സൈറിക്സ് ഹെല്‍ത്ത്‌കെയര്‍. ഇതോടെ മെഡിക്കല്‍ ഇമേജിങ് ഉപകരണങ്ങളുടെ വില്‍പ്പന, ഇന്‍സ്റ്റലേഷന്‍, മെയിന്റനന്‍സ്, റിപ്പയര്‍ തുടങ്ങിയ മേഖലകളിലെ സൈറിക്സിന്റെ ശേഷി കൂടുതല്‍ ശക്തമാകും. നിലവില്‍ 320 കോടി രൂപ വിറ്റുവവരവുള്ള കമ്പനി ഇതോടെ 30-40% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും സഹസ്ഥാപകരും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുമായ എസ്.അജിത് കുമാര്‍, ജോയ്.കെ.ജോണ്‍ എന്നിവര്‍ അറിയിച്ചു.ബ്ലൂ സ്റ്റാറിന്റെ മെഡ്ടെക് വിഭാഗത്തിലെ പരിചയസമ്പന്നരായ ജീവനക്കാരും ഉപഭോക്തൃ ബന്ധങ്ങളും സിടി, എംആര്‍ഐ രംഗത്തെ വൈദഗ്ധ്യവും ഇതോടെ സൈറിക്സ് ഹെല്‍ത്ത്‌കെയറിന്റെ ഭാഗമാകും. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിയിരുന്ന ടീമുകള്‍ തന്നെ സേവനം തുടരുമെന്നും കമ്പനി അറിയിച്ചു.മെഡിക്കല്‍ രംഗത്ത് സമഗ്ര ലൈഫ്‌സൈക്കിള്‍ സേവനങ്ങള്‍ നല്‍കുന്ന ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജി മാനേജ്മെന്റ് കമ്പനിയാണ് സൈറിക്സ് ഹെല്‍ത്ത്‌കെയര്‍.കൊച്ചി ആസ്ഥാനമായി 2004ല്‍ ആരംഭിച്ച കമ്പനിയിൽ നിലവിൽ രാജ്യത്ത് 1200 ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരും സാങ്കേതികവിദഗ്ധരും ജോലി ചെയ്യുന്നുണ്ട്. 6.5 ലക്ഷത്തിലധികം മെഡിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയും 25,000ത്തിലധികം ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന അക്കാഡമിയും നടത്തുന്നുണ്ടെന്നും കമ്പനി അറിയിച്ചു.
Travel ⏭️


