രജനിയുടെ ധർമ്മൻ, ഒപ്പം വീണ്ടും നമോ നാരായണ

രജനികാന്ത് നായകനായി അശ്വത് മാരി മുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ എന്ന ചിത്രത്തിൽ നമോ നാരായണയും. ധർമ്മനിൽ നിർണായക കഥാപാത്രത്തെയാണ് നമോ നാരായണ അവതരിപ്പിക്കുന്നത് . ജയിലർ 2ൽ മൂർത്തി അണ്ണൻ എന്ന കഥാപാത്രമായി ഏറ്റവും തിളങ്ങിയ താരം ആണ് നമോ നാരായണ ചന്ദ്രമുഖി, കുസേലൻ, ദർബാർ, അണ്ണാത്തെ എന്നീ ചിത്രങ്ങൾക്കു ശേഷം രജനികാന്തും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടി ആണ് ധർമ്മൻ.
സിമ്രാനും റാഷിഖന്നയുമാണ് നായികമാർ.ധർമ്മനിൽ നയൻതാര അഭിനയിക്കുന്നുണ്ടെന്ന് ആദ്യമായി വാർത്ത വന്നത് കേരളകൗമുദിയിലായിരുന്നു. ശ്രീലീല, റാം പോത്തിനേനി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. രുക്മിണി വസന്തിന് നിശ്ചയിച്ച വേഷത്തിലേക്കാണ് ശ്രീലീല എത്തുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ആണ് നിർമ്മാണം.
ഇതാദ്യമായാണ് രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ രജനികാന്ത് ചിത്രം നിർമ്മിക്കുന്നത്. ആദ്യമായി രജനികാന്ത് മുഴുനീള ഡോക്ടർ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇനി 30 ദിവസത്തെ ചിത്രീകരണം അവേശഷിക്കുന്നുണ്ട്. ജനുവരിയിൽ പൊങ്കൽ റിലീസായി പ്ളാൻ ചെയ്തിരുന്നെങ്കിലും ചിത്രീകരണം നീളുന്ന സാഹചര്യം ആണ്.അതിനാൽ ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
Business ⏭️




