BUSINESS
സതീശൻ ഉദ്ഘാടനം ചെയ്തത് വെറുമൊരു ‘കാപ്പിക്കട’യല്ല; ലോക തരംഗമായ മലയാളി ടെക് സംരംഭം, നടക്കുന്നത് 400 കോടിയുടെ ബിസിനസ്

മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞദിവസം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത ‘ബയ് മീ എ കോഫി’ (Buy Me a Coffee) എന്ന സ്ഥാപനത്തെ വെറുമൊരു ‘കാപ്പിക്കട’ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹത്തെ പലരും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശിച്ചത്. എന്നാൽ, ‘ബയ് മീ എ കോഫി’ സംരംഭം ‘കാപ്പിക്കട’യാണോ? കോഴിക്കോട് കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ ചെറുപ്പക്കാർ ചേർന്ന് തുടക്കമിട്ട ക്രൗഡ് ഫണ്ടിങ് സ്റ്റാർട്ടപ്പാണിത്. യുഎസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള പ്ലാറ്റ്ഫോം.എഴുത്തുകാർ, കലാകാരന്മാർ, ഡെവലപ്പർമാർ, പോഡ്കാസ്റ്റ് ചെയ്യുന്നവർ, വിഡിയോകൾ ചെയ്യുന്നവർ തുടങ്ങിയവർക്ക് ആരാധകരുമായി കണക്ട് ചെയ്യാനും വരുമാനം നേടാനും അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമാണ് ‘ബയ് മീ എ കോഫി’. എനിക്കായി ഒരു കോഫി വാങ്ങാമോ എന്ന് ആലങ്കാരികമായി ചോദിക്കുന്നുവെങ്കിലും അർഥമാക്കുന്നത് സൗഹൃദത്തിലേക്ക് വാതിൽ തുറക്കാനും ഒപ്പംചേർന്ന് പിന്തുണയ്ക്കാനുമാണ്. ആഗോളതലത്തിൽ ഏതാണ്ട് 400 കോടി രൂപയുടെ ബിസിനസ് നടക്കുന്ന പ്ലാറ്റ്ഫോമാണിത്. സ്ട്രൈപ്പ് ഉൾപ്പെടെയുള്ള ആഗോള ഫിൻടെക് ഭീമന്മാരിൽ നിന്ന് ഫണ്ടിങ്ങും സ്വന്തമാക്കിയിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ലോകപ്രശസ്ത ടെക് ആക്സിലറേറ്ററായ ‘വൈ കോംബിനേറ്ററിലേക്ക്’ പതിനായിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംരംഭവുമാണിത്. ലോകമറിയുന്ന ഒരു മലയാളി സംരംഭത്തെ വെറും ‘കാപ്പിക്കട’ എന്ന് വിളിച്ച്, മുഖ്യമന്ത്രിയെയും പരിഹസിച്ചതിനെതിരെയാണ് ഇപ്പോൾ വിമർശനം ശക്തമാകുന്നത്. ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:‘‘നമ്മുടെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ കഴിഞ്ഞദിവസം കോഴിക്കോട് ‘Buy Me a Coffee’ എന്ന സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് വലിയ വിവാദമായിരിക്കുകയാണല്ലോ. പ്രളയത്തിനിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ‘കാപ്പിക്കട’ ഉദ്ഘാടനം ചെയ്യാന്‍ പോയി എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും പരിഹാസങ്ങളും കണ്ടപ്പോള്‍ എനിക്ക് ശരിക്കും അദ്ഭുതം തോന്നി. പറയുന്ന വിഷയം എന്താണെന്ന് ചുരുങ്ങിയത് ഒന്ന് ‘ഗൂഗിള്‍’ ചെയ്തു നോക്കാനുള്ള ഒരു സൗമനസ്യം എങ്കിലും നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ കാണിക്കേണ്ടതുണ്ട്. നമ്മുടെ നാട്ടിലെ യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരെയാകെ അപമാനിക്കുന്ന രീതിയിലാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്.യഥാര്‍ഥത്തില്‍ എന്താണ് ‘Buy Me a Coffee’?
Travel ⏭️


