NEWS

പ്രവാസികൾക്കുള്ള ഓഫർ നീട്ടിയില്ല; സെപ്റ്റംബർ 30നു തന്നെ തീരും, നേരത്തേ അവസാനിപ്പിക്കാനും നീക്കമില്ലെന്ന് റിസർവ് ബാങ്ക്


വിദേശനാണയ ശേഖരത്തിലെ ഇടിവ് തടയാനും രൂപയെ രക്ഷിക്കാനും റിസർവ് ബാങ്ക് നടപ്പാക്കിയ ഫോറിൻ കറൻസി നോൺ-റസിഡന്റ് ബാങ്ക് (എഫ്സിഎൻആർബി) പദ്ധതിയിലെ ഇളവ് നീട്ടിയില്ല. നേരത്തെ പ്രഖ്യാപിച്ച സെപ്റ്റംബർ 30നു തന്നെ പദ്ധതി അവസാനിക്കും. ഇളവ് നീട്ടാനുള്ള പ്രഖ്യാപനം ഇക്കുറി പണനയത്തിലുണ്ടാകുമെന്ന് കരുതിയെങ്കിലും റിസർവ് ബാങ്ക് ഒന്നും പറ‍ഞ്ഞില്ല. എന്നുവച്ചാൽ കൂടിയ പലിശനേട്ടം സ്വന്തമാക്കിക്കൊണ്ട് എഫ്സിഎൻആർ (ബി) നിക്ഷേപം നടത്താനുള്ള അവസരം സെപ്റ്റംബർ 30നു തന്നെ അവസാനിക്കും. അതുകഴിഞ്ഞാൽ സാധാരണ ലഭിച്ചിരുന്ന 3.5-4 ശതമാനം പലിശയിലേക്ക് മടങ്ങും. അതേസമയം, എഫ്സിഎൻആർ (ബി) പദ്ധതിയിലെ ഇളവ് കാലാവധി എത്താതെ അവസാനിപ്പിക്കില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് രാജ്യത്തിന്റെ വിദേശനാണയ ശേഖരം വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കാലാവധി തീരുംമുൻപ് പദ്ധതി അവസാനിപ്പിക്കാനും ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇളവ് നീട്ടരുത്, നേരത്തെ നിർത്തണം


Fashion ⏭️

Back to top button