BUSINESS

സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ, ഏജൻസി ഓഫ് ദി ഇയർ; ബിഎംഇജിക്ക് 2 പുരസ്‌കാരങ്ങൾ


ഭാരത് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പ് (ബിഎംഇജി) 2026 ലെ ‘ഏജൻസി ഓഫ് ദി ഇയർ’, ‘സ്‌റ്റാർട്ടപ് ഓഫ് ദി ഇയർ’ എന്നീ 2 പുരസ്കാരങ്ങളും സ്വന്തമാക്കി. വെറും 4 വർഷം മാത്രം പ്രായമുള്ള ഏജൻസി ഈ 2 നേട്ടങ്ങളും ഒരുമിച്ചു കൈവരിച്ചത് തിളക്കം ഇരട്ടിയാക്കുന്നുവെന്ന് ബിഎംഇജി പറഞ്ഞു. ഡേറ്റ,ഇൻസൈറ്റ്, ഇമാജിനേഷൻ, ടെക്നോളജി, കണ്ടന്റ്, മീഡിയ എന്നിവ ഒരൊറ്റ ശൃംഖലയായി പരസ്പരം കോർത്തിണക്കി മുന്നോട്ടു കൊണ്ടുപോയതാണ് വിജയത്തിന് കാരണമായതെന്നും കമ്പനി പറഞ്ഞു.വേഴ്സ് ഇന്നൊവേഷനു കീഴിലാണ് ബിഎംഇജി രൂപീകൃതമായത്. ഇന്ത്യക്കാർ എങ്ങനെ വായിക്കുന്നു, സ്ക്രോൾ ചെയ്യുന്നു, കാണുന്നു, ഷെയർ ചെയ്യുന്നു എന്നതിനെക്കുറിച്ച് കഴിഞ്ഞ 15 വർഷമായി നേടിയെടുത്ത കൃത്യമായ അറിവുകൾ വമ്പൻ ബ്രാൻഡുകളെ കെട്ടിപ്പടുക്കാൻ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.ഏതാനും മാസങ്ങൾക്ക് മുൻപ് ‘ഡിസൈൻ സ്പെഷലിസ്റ്റ് ഏജൻസി ഓഫ് ദി ഇയർ’ പുരസ്കാരം ബിഎംഇജി നേടിയിരുന്നു.


Travel ⏭️

Back to top button