SPORTS

ഗെയ്‌ലിനൊപ്പം അരങ്ങേറ്റം; വിരമിക്കലിനു പിന്നാലെ അറസ്റ്റ്, ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായി: മുൻ ഇന്ത്യൻ താരത്തിന്റേത് സിനിമയെ വെല്ലും കഥ


ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ വിരമിക്കൽ ജീവിതം സാധാരണയായി എങ്ങനെയെല്ലാമാണ് നാം സങ്കൽപിക്കാറുള്ളത്? കമന്ററി ബോക്സുകളിലെ നിറഞ്ഞ സാന്നിധ്യം, വൻകിട അക്കാദമികളിലെ പരിശീലക വേഷങ്ങൾ, അല്ലെങ്കിൽ അവിസ്മരണീയമായ സെഞ്ചറികളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചുമുള്ള ഓർമക്കുറിപ്പുകൾ… എന്നാൽ 1990കളുടെ അവസാനത്തിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ബറോഡക്കാരൻ ജേക്കബ് മാർട്ടിന് കാലം കരുതിവച്ചത് ഇതൊന്നുമായിരുന്നില്ല.∙ റൺമലകൾ പണിതുയർത്തിയ ആഭ്യന്തര കരിയർ 1991-92 സീസണിലെ രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കായി അരങ്ങേറുമ്പോൾ ഒരു ഓൾറൗണ്ടറുടെ സൂചനകളാണ് മാർട്ടിൻ നൽകിയത്. അരങ്ങേറ്റ മത്സരത്തിൽ അർധസെഞ്ചറിയും ഒരിന്നിങ്സിൽ അഞ്ച് വിക്കറ്റും. എന്നാൽ വൈകാതെ ബോളിങ് മാറ്റിനിർത്തി ബാറ്റ് കൊണ്ട് സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചു.138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 46.65 ശരാശരിയിൽ 23 സെഞ്ചറികളും 47 അർധസെഞ്ചറികളും അടക്കം 9,192 റൺസാണ് മാർട്ടിന്റെ സമ്പാദ്യം. എന്നാൽ ഈ വലിയ കണക്കുകൾക്കൊന്നും അദ്ദേഹത്തിന് രാജ്യാന്തര തലത്തിൽ അർഹിച്ച പ്രഭ നൽകാൻ സാധിച്ചില്ല.


Auto ⏭️

Back to top button