BUSINESS

കര, നാവിക, വ്യോമസേനകള്‍ക്ക് ഒരൊറ്റ എഐ ശൃംഖല; സര്‍വം എഐയുമായി 5 വര്‍ഷത്തെ തന്ത്രപ്രധാന കരാറില്‍ ഇന്ത്യന്‍ സൈന്യം


കര, നാവിക, വ്യോമസേനകളെ സംയോജിപ്പിച്ച് ഏകീകൃത എഐ ഫാബ്രിക് നിര്‍മ്മിക്കുന്നതിനായി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫും (HQ IDS), ബംഗളൂരു ആസ്ഥാനമായുള്ള സര്‍വം എഐയും (Sarvam AI) 5 വര്‍ഷത്തെ തന്ത്രപ്രധാന കരാറില്‍ ഒപ്പുവെച്ചു. സെന്‍സര്‍-ടു-ഷൂട്ടര്‍ പ്രതികരണ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം, അന്തിമ ആക്രമണ തീരുമാനങ്ങള്‍ കമാന്‍ഡര്‍മാരില്‍ തന്നെ നിലനിര്‍ത്തുന്ന ഹ്യൂമന്‍-ഇന്‍-ദി-ലൂപ്പ് സംവിധാനമാണ് ഇതിലൂടെ സൈന്യം ഒരുക്കുന്നത്. നിര്‍ണ്ണായകമായ ഓരോ തീരുമാനങ്ങളും മനുഷ്യന്റെ വിവേകത്തില്‍ തന്നെ ഭദ്രമായിരിക്കുമെന്ന ഉത്തരവാദിത്തബോധത്തോടെയാണ് രാജ്യം ഈ സുരക്ഷാ ചുവടുവെപ്പ് നടത്തുന്നത്.യുദ്ധമുഖത്ത് എഐ: പുതിയ നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ഏകോപിത പ്രതിരോധ ശൃംഖലയാണ് ലക്ഷ്യം. കര, നാവിക, വ്യോമസേനകളില്‍ നിലവില്‍ ചിതറിക്കിടക്കുന്ന എഐ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഒരു പൊതു എഐ ഫാബ്രിക് (AI fabric) വികസിപ്പിക്കാനാണ് നീക്കം. ഇതുവഴി സെന്‍സര്‍-ടു-ഷൂട്ടര്‍ ലൂപ്പിലെ (Sensor-to-Shooter loop) ഡാറ്റ സംയോജിപ്പിച്ച് യുദ്ധക്കളത്തിലെ നിരീക്ഷണങ്ങള്‍ മുതല്‍ പ്രത്യാക്രമണങ്ങള്‍ വരെയുള്ള സമയം പരമാവധി കുറയ്ക്കാന്‍ സാധിക്കും.റഡാറുകള്‍, ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍ തുടങ്ങിയ വിവിധ സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ തത്സമയം പരിശോധിച്ച് ലക്ഷ്യങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കമാന്‍ഡര്‍മാര്‍ക്ക് വ്യക്തമായ ചിത്രം നല്‍കാന്‍ എഐയ്ക്കു സാധിക്കും. ഈ ലക്ഷ്യങ്ങള്‍ക്കായി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫും (HQ IDS), ബംഗളൂരു ആസ്ഥാനമായുള്ള സര്‍വം എഐയും (Sarvam AI) തമ്മില്‍ 5 വര്‍ഷത്തെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.എന്താണ് സര്‍വം എഐമറ്റ് രാജ്യങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് മുകളില്‍ ആപ്പുകള്‍ നിര്‍മ്മിക്കുന്നതിന് പകരം, സ്വന്തമായി ഫൗണ്ടേഷന്‍ മോഡലുകളും ഇന്‍ഫ്രാസ്ട്രക്ചറും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന കമ്പനിയാണ് സര്‍വം എഐ. പ്രതിരോധ- ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി പ്രത്യേകം ഫയര്‍വാള്‍ ചെയ്ത് സംരക്ഷിച്ചിരിക്കുന്ന സമര്‍പ്പിത വിഭാഗമായ ചാണക്യ (Chanakya) ഡിവിഷന്‍ ആണ് ഇതില്‍ ഹൈലൈറ്റ്.’Sarvam 105B’ എന്ന വലിയ ഫൗണ്ടേഷന്‍ മോഡല്‍, ഏജന്റിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (Agentic infrastructure), ജിയോസ്‌പേഷ്യല്‍- പെര്‍സെപ്ഷന്‍ സിസ്റ്റങ്ങള്‍ എന്നിവ ഈ പ്രതിരോധ ചട്ടക്കൂടിന്റെ ഭാഗമാണ്. ഇവിടെ എഐ തനിയെ യുദ്ധതീരുമാനങ്ങള്‍ എടുക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ കഴിയും. വിവരങ്ങള്‍ വിശകലനം ചെയ്യാനും ലക്ഷ്യങ്ങള്‍ നിര്‍ദ്ദേശിക്കാനും മാത്രമാണ് എഐയെ ഉപയോഗിക്കുക.ഇന്ത്യയ്ക്ക് നല്‍കുന്ന നേട്ടങ്ങള്‍തദ്ദേശിയ എഐയുടെ ഉപയോഗം വഴി അതീവ രഹസ്യ സ്വഭാവമുള്ള തന്ത്രപ്രധാന സൈനിക വിവരങ്ങളും, ഇന്റലിജന്‍സ് ഡാറ്റയും വിദേശ സെര്‍വറുകളിലേക്ക് പോകാതെ പൂര്‍ണ്ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സുരക്ഷിത പശ്ചാത്തലത്തിലാണ് ഉറപ്പാക്കാന്‍ കഴിയും.ഇതോടെ പ്രതിരോധ രംഗത്തെ അതിനിര്‍ണ്ണായക വിവര വിശകലനങ്ങള്‍ക്ക് വിദേശ സോഫ്റ്റ്വെയറുകളെയോ മോഡലുകളെയോ ആശ്രയിക്കേണ്ടി വരില്ല. ഒരു സേന നടത്തുന്ന എഐ കണ്ടെത്തലുകളും പുരോഗതിയും മറ്റ് രണ്ട് സേനകള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കും.ശത്രുകളുടെ ഭീഷണികള്‍ മുന്‍കൂട്ടി വിലയിരുത്തല്‍, ശരിയായ ആയുധങ്ങള്‍ തെരഞ്ഞെടുക്കല്‍, ദൗത്യങ്ങള്‍ ആസൂത്രണം ചെയ്യല്‍ എന്നിവയില്‍ കമാന്‍ഡര്‍മാര്‍ക്ക് കൃത്യമായ തീരുമാന പിന്തുണ ലഭിക്കും.യുഎസിന്റെ ഇറാന്‍ യുദ്ധം നല്‍കുന്ന പാഠംമാവെന്‍ സ്മാര്‍ട്ട് സിസ്റ്റത്തെ പറ്റി കേട്ടിട്ടുണ്ടോ (Maven Smart System). 2026 ഫെബ്രുവരിയിലെ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയില്‍ യുഎസ് സൈന്യം ആന്ത്രോപിക്കിന്റെ ക്ലോഡ് (Claude) ഉള്‍പ്പെടുത്തിയ പലന്തിറിന്റെ എഐ സിസ്റ്റം ഉപയോഗിച്ച് ആദ്യ 24 മണിക്കൂറില്‍ ആയിരത്തിലധികം ലക്ഷ്യങ്ങള്‍ കണ്ടെത്തി ആക്രമിച്ചു.ഫെബ്രുവരി 28-ന് ഇറാനിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 123 കുട്ടികള്‍ ഉള്‍പ്പെടെ 150-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. തെറ്റായ ഇന്റലിജന്‍സും പഴയ ഉപഗ്രഹ ചിത്രങ്ങളും എഐയെ അമിതമായി ആശ്രയിച്ചതുമാണ് ഇതിന് കാരണമായതെന്ന് പെന്റഗണ്‍ അന്വേഷണത്തില്‍ കണ്ടെത്തി.യുദ്ധരംഗത്ത് എഐ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി നടപ്പാക്കാതെ, മനുഷ്യ കമാന്‍ഡര്‍മാരുടെ കര്‍ശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഈ പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ നീക്കം.ഇന്ത്യയുടെ ഇതുവരെയുള്ള യുദ്ധമുഖത്തെ എഐ ഉപയോഗംഓപ്പറേഷന്‍ സിന്ദൂര്‍ (2025 മെയ്): പാകിസ്ഥാന്‍ കേന്ദ്രങ്ങള്‍ക്കും ഭീകര താവളങ്ങള്‍ക്കും എതിരായ നീക്കത്തില്‍ 23 എഐ ആപ്ലിക്കേഷനുകള്‍ സൈന്യം ഉപയോഗിച്ചിരുന്നു. ഇതുവഴി റിയല്‍-ടൈം ഡാറ്റ സംയോജനത്തിലൂടെ 94% കൃത്യതയോടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചു.കരസേനയുടെ മറ്റ് പരീക്ഷണങ്ങള്‍: ഉപഗ്രഹ ചിത്രങ്ങളിലെ വ്യത്യാസങ്ങള്‍ കണ്ടെത്താനുള്ള എഐ സംവിധാനം. ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിലും പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ എഐ, തദ്ദേശീയ പ്ലാറ്റ്ഫോമായ ഏകം എഐ (Ekam AI). ബബീന ഫീല്‍ഡ് ഫയറിംഗ് റേഞ്ചില്‍ നടത്തിയ മിഷന്‍ സ്വയത് (SWAYAT) സ്വയംനിയന്ത്രിത ആയുധ പരീക്ഷണങ്ങള്‍.നാവികസേനയുടെ പദ്ധതികള്‍: അന്തര്‍ഭാഷി.എഐ (Antarbashi.AI): കടല്‍ക്കൊള്ള വിരുദ്ധ ദൗത്യങ്ങള്‍ക്കുള്ള ഓഫ്ലൈന്‍ ഭാഷാ വിവര്‍ത്തനം. സത്യാപന്‍.എഐ (Satyapan.AI): സംശയിക്കപ്പെടുന്ന കടല്‍ക്കൊള്ളക്കാരെ തിരിച്ചറിയാനുള്ള ഫേഷ്യല്‍ റെക്കഗ്‌നിഷന്‍. നാരദ് (NARAD): നാവികസേനാ രേഖകള്‍ വേഗത്തില്‍ തിരയാനും സംഗ്രഹിക്കാനുമുള്ള ഓഫ്ലൈന്‍ പ്രൈവറ്റ് മോഡല്‍. ഹോക്‌സെക്യൂര്‍ & ദൃഷ്ടി.എഐ: നെറ്റ്വര്‍ക്ക് സുരക്ഷാ പരിശോധനയ്ക്കുള്ള HawkSecure, ഐഎന്‍എസ് വിശാഖപട്ടണത്തില്‍ പരീക്ഷിച്ച Drishti.AI (മാന്‍-ഓവര്‍ബോര്‍ഡ് കണ്ടെത്തല്‍ സംവിധാനം).


Read News

Back to top button