BUSINESS

പി.എം കിസാൻ 24ാം ഗഡു ഉടൻ; പേയ്മെന്റ് സ്റ്റാറ്റസ് നോക്കേണ്ടതിങ്ങനെ, ഇ-കെ.വൈ.സി മൂന്ന് രീതികളിൽ ചെയ്യാം, ഗുണഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN)24ാം ഇൻസ്റ്റാൾമെന്റ് 2026 ഒക്ടോബർ 30 മുതൽ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യോ​ഗ്യതയുള്ള ​ഗുണഭോക്താക്കൾക്ക് 2,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. നിങ്ങളുടെ പേയ്മെന്റ് സ്റ്റാറ്റസ് എങ്ങനെയാണ് പരിശോധിക്കേണ്ടത്? ഇ-കെ.വൈ.സി എങ്ങനെയാണ് പൂർത്തിയാക്കേണ്ടത്? ആർക്കൊക്കെ തുക ലഭിക്കില്ല? എന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. പി.എം കിസാൻ – ബെനഫിഷ്യറി സ്റ്റാറ്റസ് പരിശോധിക്കേണ്ടതെങ്ങനെ?​ഗുണഭോക്താക്കൾക്ക് ഔദ്യോ​ഗിക PM-KISAN വെബ്സൈറ്റ് വഴി തങ്ങളുടെ ബെനഫിഷ്യറി സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. ഇതിനുള്ള സ്റ്റെപ്പുകളാണ് താഴെ നൽകുന്നത്.1. ആദ്യമായി PM-KISAN വെബ്പേജ് സന്ദർശിക്കുക2. ബെനഫിഷ്യറി സ്റ്റാറ്റസ് പേജ് ഓപ്പൺ ചെയ്യുക3. ബെനഫിഷ്യറി സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്യുക4. ആധാർ നമ്പർ/അക്കൗണ്ട് നമ്പർ എന്റർ ചെയ്യുക5. ​ഗെറ്റ് ഡാറ്റ എന്നതിൽ ക്ലിക്ക് ചെയ്യുകതുടർന്ന് നിങ്ങളുടെ ബെനഫിഷ്യറി വിവരങ്ങൾ, പേയ്മെന്റ് സ്റ്റാറ്റസ് എന്നിവ ദൃശ്യമാകും.​ഗുണഭോക്താക്കൾക്ക് കിസാൻ ഇ മിത്ര ചാറ്റ് ബോട്ട് (Kisan eMitra chatbot) ഉപയോ​ഗിച്ചും തങ്ങളുടെ സ്റ്റാറ്റസ് വെരിഫിക്കേഷൻ, ബെനഫിഷ്യറി വിവരങ്ങളുടെ പരിശോധന, ഇ-കെ.വൈ.സി നടപടിക്രമങ്ങളുടെ പൂർത്തീകരണം തുടങ്ങിയവയും നടത്താൻ സാധിക്കും.ഇ-കെ.വൈ.സി ചെയ്യേണ്ടതെങ്ങനെ?ഈ സ്കീമിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഇ-കെ.വൈ.സി നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. ആധാറുമായി ബന്ധിപ്പിട്ട ബാങ്ക് അക്കൗണ്ടിലൂടെ, മദ്ധ്യവർത്തികളുടെ ഇടപെടലില്ലാതെ, യഥാർത്ഥ ​ഗുണഭോക്താക്കളിലേക്ക് തന്നെയാണ് ആനുകൂല്യം എത്തുന്നത് എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണിത്.നിങ്ങൾ ഇനിയും ഇ-കെ.വൈ.സി ചെയ്തിട്ടില്ലാത്തവരാണെങ്കിൽ ഇനി പറയുന്ന മൂന്ന് രീതിയിൽ ഇ-കെ.വൈ.സി നടപടിക്രമങ്ങൾ പൂർത്തിയാക്കാം;1. ഒ.ടി.പി അധിഷ്ഠിത ഇ-കെ.വൈ.സി : പി.എം കിസാൻ പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിൽ ലഭ്യമാണ്2. ബയോമെട്രിക് അധിഷ്ഠിത ഇ-കെ.വൈ.സി : കോമൺ സർവീസ് സെന്ററുകൾ (CSCs), സ്റ്റേറ്റ് സേവ കേന്ദ്രങ്ങൾ (SSKs) എന്നിവിടങ്ങളിൽ ലഭ്യമായിരിക്കുന്നു3. ഫേസ് ഒഥന്റിക്കേഷൻ അധിഷ്ഠിത ഇ-കെ.വൈ.സി : പി.എം കിസാൻ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.ആർക്കൊക്കെയാണ് പി.എം കിസാൻ ഇൻസ്റ്റാൾമെന്റ് ലഭിക്കാതിരിക്കുക?ഈ സ്കീമിന്റെ മാനദണ്ഡങ്ങൾ പ്രകാരം ഇനി പറയുന്ന വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പി.എം കിസാൻ ഇൻസ്റ്റാൾമെന്റ് ലഭിക്കുകയില്ല 2019 ഫെബ്രുവരി ഒന്നാം തിയ്യതിക്ക് ശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയ കർഷകർ ഒന്നിലധികം കുടുംബാം​ഗങ്ങൾ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെങ്കിൽ, ഇവിടെ ഫിസിക്കൽ വെരിഫിക്കേഷൻ പൂർത്തിയാകുന്നതു വരെ പണം നൽകുന്നത് താൽക്കാലികമായി തടയും.


Read News

Back to top button