BUSINESS
18% മാറ്റി 6% പലിശ; കെഎസ്ഇബി കുടിശിക തീർക്കാൻ ഇളവും ഇഎംഐയും, അവസാന തീയതി ഒക്ടോബർ 31

Electricity Bill Settlement: വർഷങ്ങളായി അടച്ചുതീർക്കാൻ കഴിയാതെ പ്രതിസന്ധിയിലായ വൈദ്യുതി ബിൽ കുടിശികകൾ വൻ പലിശയിളവോടെ തീർപ്പാക്കാൻ കെഎസ്ഇബി (KSEB) പുതിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (OTS) ആരംഭിച്ചു. സാധാരണ ഈടാക്കുന്ന 18 ശതമാനം പലിശയ്ക്ക് പകരം കുടിശികയുടെ കാലപ്പഴക്കമനുസരിച്ച് 6 ശതമാനം വരെ കുറഞ്ഞ നിരക്കിലും, പ്രിൻസിപ്പൽ തുകയിൽ 5% അധിക ഇളവും ആസ്വദിക്കാം. നിയമനടപടികളുടെയും, റവന്യൂ റിക്കവറിയുടെയും ആശങ്കകളൊഴിവാക്കി മനസമാധാനത്തോടെ ബാധ്യത തീർക്കാൻ ഒക്ടോബർ 31 വരെ ഈ പദ്ധതി പ്രയോജനപ്പെടുത്താം.എന്താണ് ഈ പദ്ധതിരണ്ട് വർഷത്തിലധികം പഴക്കമുള്ള ദീർഘകാല വൈദ്യുതി ബിൽ കുടിശികകൾ വൻ പലിശയിളവോടെ അടച്ചുതീർക്കാൻ കെ.എസ്.ഇ.ബി (KSEB) ഒരുക്കിയിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയാണിത് (One Time Settlement – OTS). 2026 ഒക്ടോബർ 31 വരെ ഈ പദ്ധതി മലയാളികൾക്ക് പ്രയോജനപ്പെടുത്താം.നേട്ടങ്ങളും ലാഭിക്കാവുന്ന തുകയുംവൻ പലിശയിളവാണ് ഈ പദ്ധതിയുടെ പ്രധാന ഹൈലൈറ്റ്. സാധാരണയായി ഈടാക്കുന്ന 18% പലിശയ്ക്ക് പകരം കുടിശികയുടെ കാലപ്പഴക്കമനുസരിച്ച് പലിശ നിരക്ക് കുറച്ചു കിട്ടും. 2 മുതൽ 5 വർഷം വരെയുള്ള കുടിശികയ്ക്ക് 18 ശതമാനത്തിന് പകരം 6% പലിശ നൽകിയാൽ മതി (12% പലിശയിളവ്). 5 മുതൽ 10 വർഷം വരെയുള്ള കുടിശികയ്ക്ക് 18 ശതമാനത്തിന് പകരം 7% പലിശ നൽകിയാൽ മതി (11% പലിശയിളവ്). 10 വർഷത്തിനുമേൽ പഴക്കമുള്ള കുടിശികയ്ക്ക് 18 ശതമാനത്തിന് പകരം 8% പലിശ നൽകിയാൽ മതി (10% പലിശയിളവ്).പ്രിൻസിപ്പൽ തുകയിൽ അധിക ഇളവ്കുടിശിക ബിൽ തുകയും, ഇളവോടെയുള്ള പലിശയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് പ്രധാന ബിൽ കുടിശികയിൽ (Principal Amount) 5% അധിക ഇളവ് ലഭിക്കും. കണക്കാക്കിയ പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനുള്ള അവസരവും കെഎസ്ഇബി ഉപഭോക്താക്കൾക്ക് പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.ആർക്കൊക്കെ ഗുണം ചെയ്യുംരണ്ട് വർഷത്തിലധികം വൈദ്യുതി ബിൽ കുടിശികയുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ ഡ്രൈവ് വലിയ നേട്ടമാണ്. കുടിശിക കാരണം റെവന്യൂ റിക്കവറി നടപടികൾ പുരോഗമിക്കുന്നവർക്കും കോടതി വ്യവഹാരങ്ങളിലുള്ള ഉപഭോക്താക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്തി നിയമ നടപടികൾ ഒഴിവാക്കാം. ഇലക്ട്രിക് പോസ്റ്റ് വാടക കുടിശികയുള്ള കേബിൾ ടിവി (Cable TV) ഉടമകൾക്കും, ലോ ടെൻഷൻ (LT), ഹൈ ടെൻഷൻ (HT) വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്കും ഈ അവസരം നേട്ടമാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങളും സേവനം ലഭ്യമാകുന്ന വഴികളുംലോ ടെൻഷൻ (LT) ഉപഭോക്താക്കൾ അതത് സെക്ഷൻ ഓഫീസിലും, ഹൈ ടെൻഷൻ (HT) ഉപഭോക്താക്കൾ സ്പെഷ്യൽ ഓഫീസർ (റവന്യൂ) കാര്യാലയത്തിലുമാണ് സേവനത്തിനായി സമീപിക്കേണ്ടത്. കുടിശിക തുകയുടെ വിവരങ്ങൾ അറിയുന്നതിനും, പണം അടയ്ക്കുന്നതിനും https://ots.kseb.in എന്ന പ്രത്യേക പോർട്ടലും പ്രയോജനപ്പെടുത്താവുന്നതാണ്. കേസ് അല്ലെങ്കിൽ റവന്യൂ റിക്കവറി നേരിടുന്ന കുടിശികകൾ തീർപ്പാക്കുന്നത് കെ.എസ്.ഇ.ബി മുന്നോട്ട് വെച്ചിട്ടുള്ള പ്രത്യേക നിബന്ധനകൾക്ക് വിധേയമായിരിക്കും.(മുകളിൽ പറഞ്ഞ വിവരങ്ങൾ നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കെഎസ്ഇബി ഓഫീസ് സന്ദർശിക്കുക.)
Read News




