NEWS
സ്വർഗത്തിലെത്താൻ പട്ടിണി കിടന്നാൽ മതിയെന്ന് ആൾദൈവം, വിശന്ന് മരിച്ചത് 191 പേർ; കണ്ടെത്തിയത് 400 ശവശരീരങ്ങളും! ആരാണ് പോൾ മക്കെൻസി?

സ്വര്‍ഗത്തിലെത്താൻ പട്ടിണി കിടന്നാൽ മതിയെന്ന തെറ്റായ പ്രബോധനത്തിൽ വിശ്വസിച്ച് 191 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ആൾ ദൈവം പോൾ മക്കെന്‍സിയെയും കൂട്ടാളികളെയും കെനിയൻ കോടതി കുറ്റക്കാരെന്ന് വിധിച്ചു. സ്വർഗത്തിലെത്താൻ കുറുക്കുവഴിയിൽ വീണ് പട്ടിണി കിടന്ന് മരണപ്പെട്ടതാകട്ടെ 190 കുട്ടികളും ഒരു മുതിർന്നയാളുമാണ്. വെള്ളവും ഭക്ഷണവും നൽകരുതെന്ന കര്‍ശന നിർദേശമാണ് ദുരന്തത്തിലേക്ക് എത്തിച്ചത്.∙ ആരാണ് പോൾ മക്കെൻസി? ക്രിസ്ത്യൻ വിശ്വാസത്തെ തെറ്റായി വ്യാഖ്യാനിച്ച മതപ്രബോധകനായിരുന്നു പോൾ മക്കെൻസി. യേശുവിനെ കാണാനും സ്വർഗത്തിലെത്താനും പട്ടിണി കിടന്നാൽ മതിയെന്ന പ്രബോധനമാണ് 191 പേരുടെ ജീവൻ നഷടമാക്കിയത്. നൽകിയ ഗുഡ് ന്യൂസ് ഇന്റര്‍നാഷനൽ മുഖേനെയായിരുന്നു പ്രവർത്തനം. ആദ്യകാലത്ത് ടാക്സി ഡ്രൈവറായിരുന്നു. അദ്ദേഹത്തെ കൂടാതെ ഒട്ടേറെ അനുയായികളും തെറ്റായ ഈ സന്ദേശം കെനിയയിൽ പ്രചരിപ്പിക്കാൻ മുൻപിൽ നിന്നു. ഭക്ഷണം ഉപേക്ഷിക്കാനായിരുന്നു ഇവരുടെ ആഹ്വാനം. ലോകാവസാനം എത്താറായെന്നും അതിന് മുൻപ് യേശുവിനെ കാണാനുള്ള ഏകമാർഗം ഇതാണെന്നും അവർ പറഞ്ഞു.∙ പട്ടിണി 4 ഘട്ടങ്ങളായി സ്വർഗത്തിലെത്താനുള്ള ഏകമാർഗമായി പട്ടിണിയെ അവതരിപ്പിച്ചത് 4 ഘട്ടങ്ങളായാണ്. കുട്ടികൾ, സ്ത്രീകൾ, യുവാക്കൾ, മുതിർന്നവർ എന്നിങ്ങനെയായിരുന്നു അത്. മക്കെന്‍സിയുടെ നിർദേശം പല മാതാപിതാക്കളും നടപ്പിലാക്കാൻ തുടങ്ങിയതോടെയാണ് ജീവഹാനി സംഭവിച്ചത്. കുട്ടികൾ വിശന്ന് കരഞ്ഞാൽ അവരെ മുറിയിലിട്ട് പൂട്ടനായിരുന്നു നിര്‍ദേശം. മക്കെൻസിയാണ് ഇവരെയെല്ലാം വീടുകളെടുത്ത് താമസിപ്പിച്ചിരുന്നത്.
Fashion ⏭️




