BUSINESS

100 ശതമാനം നികുതി ഒഴിവാക്കി യുഎസ്; ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് അമേരിക്കയുടെ അപ്രതീക്ഷിത ഇളവ്, 20 രാജ്യങ്ങള്‍ക്ക് ആശ്വാസം


Indian Pharma Sector: വിദേശത്ത് നിന്നുള്ള പേറ്റന്റുള്ള മരുന്നുകള്‍ക്ക് 100% ഇറക്കുമതി തീരുവ ഇന്ന് പ്രാബല്യത്തില്‍ വരാനിരിക്കെ, ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് അപ്രതീക്ഷിത ഇളവ് നല്‍കി അമേരിക്ക. അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള സ്‌പെഷ്യാലിറ്റി മരുന്നുകളുടെ ( Specialty Drugs ) നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയ യുഎസ് തീരുമാനം ഇന്ത്യന്‍ ഫാര്‍മ മേഖലയ്ക്കും ദശലക്ഷക്കണക്കിന് രോഗികള്‍ക്കും വലിയ സാമ്പത്തിക ആശ്വാസമാണ് നല്‍കുന്നത്. വന്‍കിട നികുതി ഭീഷണികള്‍ക്കിടയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സൗഹൃദത്തില്‍ പുതിയ പ്രതീക്ഷ നല്‍കുന്നതു കൂടിയാണ് നടപടി.നികുതി ഇളവ്അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള പ്രത്യേക മരുന്നുകളുടെയും (specialty drugs), അവയുടെ ചേരുവകളുടെയും ഇറക്കുമതി തീരുവയില്‍ (ad valorem tariffs) നിന്നും ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളെ അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പേറ്റന്റുള്ള മരുന്നുകള്‍ക്ക് 2026 സെപ്റ്റംബര്‍ 29 മുതല്‍ അമേരിക്ക 100% തീരുവ ചുമത്താന്‍ ഇരിക്കെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്.ഇന്ത്യയ്ക്ക് പുറമെ അര്‍ജന്റീന, ബംഗ്ലാദേശ്, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ബ്രിട്ടന്‍, ദക്ഷിണ കൊറിയ തുടങ്ങി 19 രാജ്യങ്ങള്‍ക്കും ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. യുഎസ് കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.എന്തുകൊണ്ട് നികുതി ഒഴിവാക്കിഅമേരിക്കന്‍ ആഭ്യന്തര ആരോഗ്യമേഖലയില്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാനുംം അവ കൃത്യമായി ലഭ്യമാക്കാനുമാണ് അടിയന്തര നടപടി. നികുതി വരുന്നത് അത്യാവശ്യ മരുന്നുകളുടെ വിതരണ ശൃംഖലയെ ബാധിച്ചേക്കാമെന്ന വിലയിരുത്തലും തീരുവ ഒഴിവാക്കലിന് വഴിവച്ചു.അമേരിക്കയുമായി നിലവില്‍ വ്യാപാര- സുരക്ഷാ കരാറുകള്‍ ഉള്ളതോ, അല്ലെങ്കില്‍ ഭാവിയില്‍ അത്തരം കരാറുകളില്‍ ഏര്‍പ്പെടാന്‍ പോകുന്നതോ ആയ രാജ്യങ്ങള്‍ക്കാണ് പൂജ്യം ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.നികുതി ഒഴിവാക്കല്‍ നേട്ടമാകുന്ന മേഖലകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ (മരുന്ന് നിര്‍മ്മാണ) മേഖല. അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍. ജീന്‍ തെറാപ്പി (Gene therapies), സെല്‍ തെറാപ്പി (Cell therapies). ന്യൂക്ലിയര്‍ മരുന്നുകള്‍ (Nuclear medicines). വന്ധ്യതാ ചികിത്സയ്ക്കുള്ള മരുന്നുകള്‍ (Infertility treatments). ആന്റിബോഡി-ഡ്രഗ് കോണ്‍ജുഗേറ്റുകള്‍ (ADCs). മൃഗങ്ങള്‍ക്കുള്ള മരുന്നുകള്‍ (Animal pharmaceuticals). ഈ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അടിസ്ഥാന ചേരുവകളുടെ (Active ingredients) നിര്‍മ്മാണ മേഖല.ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെഇന്ത്യന്‍ ഫാര്‍മ കമ്പനികളുടെ പ്രധാന വിപണിയാണ് യുഎസ്. 100% നികുതിയെന്നത് മേഖലയ്ക്ക് വലിയ ആശങ്കയായിരുന്നു. വില ഇരട്ടിക്കുമെന്നത് വിപണി തന്നെ നഷ്ടപ്പെടുത്തിയേനെ. തീരുവ ഒഴിവാക്കിയതോടെ ഇന്ത്യയിലെ ഫാര്‍മ കമ്പനികള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അധിക നികുതിയില്ലാതെ തുടര്‍ന്നും കയറ്റുമതി ചെയ്യാന്‍ സാധിക്കും. പുതിയ തീരുമാനം ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്ന മരുന്ന് നിര്‍മ്മാണ മേഖലയുടെ വലിയൊരു സാമ്പത്തിക നഷ്ടം ഒഴിവാകുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍എല്ലാ മരുന്നുകള്‍ക്കും ഇളവില്ലെന്ന് പ്രത്യേകം മനസിലാക്കുക. അപൂര്‍വ്വ രോഗങ്ങള്‍ക്കുള്ള പ്രത്യേക മരുന്നുകള്‍ക്കും, മേല്‍പ്പറഞ്ഞ ചില ജീവന്‍രക്ഷാ മരുന്നുകള്‍ക്കും മാത്രമാണ് ഇളവ്. സാധാരണ പേറ്റന്റുള്ള മറ്റ് മരുന്നുകള്‍ക്ക് 100 ശതമാനം നികുതി ബാധകമായിരിക്കും.ഇന്ത്യയ്ക്ക് പുറമെ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ബ്രിട്ടന്‍ തുടങ്ങിയ ശക്തരായ മറ്റ് 19 രാജ്യങ്ങള്‍ക്കും ഈ ഇളവ് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുമായി ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് വിപണിയില്‍ മത്സരിക്കേണ്ടി വരും.അമേരിക്കയില്‍ തന്നെ മരുന്ന് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതികള്‍ കൊണ്ടുവരുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അമേരിക്കയുടെ ഈ നീക്കം ഭാവിയില്‍ ഇന്ത്യന്‍ ഫാര്‍മ മേഖലയ്ക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.


Read News

Back to top button