NEWS
അബുദാബി – ദുബായ് ‘സ്വപ്ന’ യാത്ര നാളെ മുതൽ! പരീക്ഷണം വിജയകരം; ടിക്കറ്റ് നിരക്കു മുതൽ സമയക്രമം വരെ വിശദമായി അറിയാം

ദുബായ് ∙ യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ അബുദാബി – ദുബായ് യാത്രാസേവനം നാളെ (30) മുതൽ പൊതുജനങ്ങൾക്കായി ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് നടത്തിയ മാധ്യമപ്രവർത്തകരുടെ പരീക്ഷണയാത്ര വിജയകരമായി പൂർത്തിയായി. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽനിന്ന് രാവിലെ 8.40ന് പുറപ്പെട്ട ട്രെയിൻ ഒരു മണിക്കൂർ കൊണ്ട് ദുബായിലെ അൽ യലായീസ് സ്റ്റേഷനിലെത്തിച്ചേർന്നു.അബുദാബിയിൽനിന്ന് ട്രെയിനിൽ യാത്ര ചെയ്ത് ദുബായിലെത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം ദുബായ് സ്റ്റേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നിരുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ചേർന്നാണ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്. ഷെയ്ഖ് ഹംദാൻ തന്റെ ട്രെയിൻ ടിക്കറ്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അബുദാബി, ദുബായ്, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുന്നതെന്ന് റിപോർട്ടുണ്ട്.∙ ഇത്തിഹാദ് റെയിൽ സർവീസുകളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ സമയക്രമം (ദുബായ് – അബുദാബി – ദുബായ്): പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 5 സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Fashion ⏭️




