BUSINESS
ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ വീട്ടിലെ കറന്റ് പോകും; 45,000 കോടി കുടിശിക പിരിക്കാന്‍ സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം

Electricity Bill: നിങ്ങള്‍ അടയ്ക്കാതെ മാറ്റിവെച്ച ട്രാഫിക് പിഴകള്‍ (Traffic Challan) ഉടന്‍ തന്നെ നിങ്ങളുടെ വീട്ടിലെ വൈദ്യുതി ബില്ലിനൊപ്പം എത്തിയേക്കാം. രാജ്യത്ത് കെട്ടിക്കിടക്കുന്ന 45,000 കോടി രൂപയുടെ ഇ-ചെലാന്‍ കുടിശിക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി, തുക ഇലക്ട്രിസിറ്റി ബില്ലില്‍ ഉള്‍പ്പെടുത്താനുള്ള സുപ്രീം കോടതി നിര്‍ദേശം വാഹന ഉടമകളില്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. പിഴ അടച്ചില്ലെങ്കില്‍ വീട്ടിലെ കറന്റ് കട്ടാകുന്നതിനൊപ്പം, വാഹന സംബന്ധമായ സേവനങ്ങള്‍ മുടങ്ങാനും സാധ്യതയുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശം മാത്രമാണ്. അതേസമയം രാജ്യത്ത് ട്രാഫിക് കുടിശിക വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശത്തിന് പ്രധാന്യം വളരെ കൂടുതലാണ്.സുപ്രീം കോടതി പറഞ്ഞത് എന്ത്ട്രാഫിക് ഇ-ചെലാനുകള്‍ (e-challans) അടയ്ക്കാത്തവരുടെ പിഴത്തുക അവരുടെ ഇലക്ട്രിസിറ്റി ബില്ലിനൊപ്പം (വൈദ്യുതി ബില്‍) ചേര്‍ത്ത് ഈടാക്കാവുന്നതാണെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വൈദ്യുതി ബില്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടും എന്നതിനാല്‍ ആളുകള്‍ നിര്‍ബന്ധമായും ഈ പിഴകള്‍ അടയ്ക്കാന്‍ തയ്യാറാകുമെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതും, ഡ്രൈവിംഗ് ലൈസന്‍സ് സേവനങ്ങളും തടയുന്ന കാര്യവും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.എന്തുകൊണ്ട് ഇത്തരമൊരു നിര്‍ദേശംസംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45,000 കോടി രൂപയുടെ ഇ-ചെലാന്‍ പിഴകള്‍ അടയ്ക്കാതെ കിടക്കുന്നുണ്ട് എന്ന് അധികുതര്‍ കോടതിയെ അറിയിച്ചതാണ് ഇത്തരമൊരു നിര്‍ദേശത്തിന് വഴിവച്ചത്. ഇതില്‍ 25,000 കോടി രൂപ മാത്രമേ ഇതുവരെ അധികൃതര്‍ക്ക് ഈടാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ലക്ഷക്കണക്കിന് ചെലാനുകള്‍ നല്‍കുന്നതില്‍ കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാന്‍ സര്‍ക്കാര്‍ പ്രായോഗികമായ വഴികള്‍ കണ്ടെത്തണമെന്നും കോടതി പറഞ്ഞു.നീക്കം സാധാരണക്കാരെ ബാധിക്കുന്നത് എങ്ങനെനിലവില്‍ ട്രാഫിക് കുടിശിക അടയ്ക്കാത്തത് പൗരന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാറില്ല. പലരും വാഹനം വില്‍ക്കുമ്പോള്‍ നോക്കാമെന്ന മനോഭാവം പുലര്‍ത്തുന്നു. അതേസമയം സുപ്രീം കോടതി നിര്‍ദേശം നിയമമായാല്‍ ട്രാഫിക് നിയമലംഘനത്തിന് പിഴ അടച്ചില്ലെങ്കില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്ന അവസ്ഥയുണ്ടാകും.പെട്ടെന്നൊരു മാസം വൈദ്യുതി ബില്ലിനൊപ്പം വലിയൊരു തുക ട്രാഫിക് പിഴയായി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നതും വലിയ ആശങ്കയാണ്. ഇതിനു പുറമേ ലൈസന്‍സ് പുതുക്കല്‍, ആര്‍.സി ബുക്ക് സംബന്ധമായ സേവനങ്ങള്‍ എന്നിവ പിഴ അടച്ചില്ലെങ്കില്‍ തടസപ്പെടും.നിര്‍ദേശത്തിന്റെ പ്രായോഗികതയും വെല്ലുവിളിയുംസുപ്രീം കോടതിയുടെ നിര്‍ദേശം പ്രാവര്‍ത്തികമാക്കുക അത്ര എളുപ്പമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത വകുപ്പിന്റെ ഡാറ്റാബേസും (Vahan/Sarathi) വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡുകളുടെ ഡാറ്റാബേസും തമ്മില്‍ ബന്ധിപ്പിക്കുക എന്നത് സാങ്കേതികമായി വളരെ സങ്കീര്‍ണ്ണമായ കാര്യമാണെന്ന് ഇവര്‍ പറയുന്നു.വാഹനം ഒരാളുടെ പേരിലും (ഉദാഹരണത്തിന് മകന്റെയോ, ഭാര്യയുടെയോ പേരില്‍), വൈദ്യുതി കണക്ഷന്‍ മറ്റൊരാളുടെ പേരിലും (പിതാവ് അല്ലെങ്കില്‍ മുത്തച്ഛന്‍) ആകാം. ഇത് ആരില്‍ നിന്ന് പിഴ ഈടാക്കണം എന്നതില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാകും.വാടകയ്ക്ക് താമസിക്കുന്നവര്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍, അതിന്റെ പിഴ വീട്ടുടമസ്ഥന്റെ വൈദ്യുതി ബില്ലില്‍ വന്നേക്കാം. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെക്കും. ഒരു ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പൗരന്റെ അടിസ്ഥാന ആവശ്യമായ വൈദ്യുതി നിഷേധിക്കുന്നത് നിയമപരമായി കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിയമലംഘനങ്ങള്‍ ഒഴിവാക്കുക എന്നത് തന്നെയാണ് ഇത്തരം നിര്‍ദേശങ്ങള്‍ നിങ്ങളെ ബാധിക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. പരിവാഹന്‍ (Parivahan) വെബ്‌സൈറ്റിലോ, മറ്റ് ട്രാഫിക് ആപ്പുകളിലോ കയറി നിങ്ങളുടെ വാഹനത്തിന് പിഴകള്‍ നിലവിലുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കുക. ഉണ്ടെങ്കില്‍ അവ കൃത്യമായി അടച്ചു തീര്‍ക്കുക. വാഹനം വില്‍ക്കുമ്പോള്‍ ഉടമസ്ഥാവകാശം (Ownership) കൃത്യമായി പുതിയ ആളുടെ പേരിലേക്ക് മാറ്റുക. അല്ലെങ്കില്‍ പുതിയ ഉടമ വരുത്തുന്ന പിഴകള്‍ നിങ്ങളുടെ പേരിലാകും. ട്രാഫിക് പിഴകള്‍ സംബന്ധിച്ച മെസേജുകള്‍ യഥാസമയം ലഭിക്കുന്നതിനായി വാഹന രജിസ്‌ട്രേഷനുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവാഹന്‍ (Parivahan) പോര്‍ട്ടലില്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു.
Read News




