NEWS

പൂതൃക്ക പഞ്ചായത്തിലെ അഭിമാന പോരാട്ടത്തിൽ ട്വന്റി 20 പാർട്ടിക്ക് ജയം: എൻഡിഎ അക്കൗണ്ട് തുറന്നു


കോലഞ്ചേരി ∙ പൂതൃക്ക പഞ്ചായത്ത് 8–ം വാർഡ് (കോലഞ്ചേരി ഈസ്റ്റ്) ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് ട്വന്റി 20 പാർട്ടി സീറ്റ് നിലനിർത്തി. ട്വന്റി 20 പ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോൻ, പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നതിൽ പ്രതിഷേധിച്ച് രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ദീനമ്മ ജേക്കബ് ട്വന്റി 20യ്ക്ക് വേണ്ടിയും സാറാമ്മ പൈലി യുഡിഎഫിനും നീതു ജോയ്ഡ് എൽഡിഎഫിനു വേണ്ടിയും മത്സരിച്ചു. 881 വോട്ടർമാരാണ് വാർഡിൽ ഉണ്ടായിരുന്നു. ട്വന്റി 20 സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച പൂജ ജോമോൻ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് രാജിവച്ചു കോൺഗ്രസിൽ ചേർന്നിരുന്നു. നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റായ പൂജ തൽസ്ഥാനവും രാജി വച്ചിരുന്നു. 16 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് 7, ട്വന്റി 20 പാർട്ടി 6, സിപിഎം 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില. പൂജയുടെ രാജിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ ഷൈജ റെജി ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


Fashion ⏭️

Back to top button