NEWS
‘ഇപ്പോ എങ്ങനെ ഇരിക്കണ്’; ‘റിവ്യു പറയുന്നതും വെള്ളമടിച്ച്’; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ നടൻ അനീഷിന്റെ ഭാര്യ

മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബറായ അശ്വന്ത് കോക്കിനെ പൊലീസ് പിടികൂടിയ സംഭവത്തിൽ പ്രതികരിച്ച് നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ്. അശ്വന്ത് കോക്ക് യൂട്യൂബിൽ റിവ്യു പറയുന്നതും മദ്യപിച്ചിട്ടാണെന്ന അനീഷിന്റെ വാക്കുകൾ പങ്കുവച്ചായിരുന്നു വർണയുടെ പ്രതികരണം.‘‘അശ്വന്ത് കോക്കിനോടാണ് പറയുന്നത്, റിവ്യു പറയുമ്പോൾ, നീ വെള്ളമടിച്ചിട്ടാണ് പറയുന്നത്. സത്യമല്ലേ? ഞാനവനെ ഫോൺ െചയ്തു. അപ്പോൾ അവൻ എന്നോട് പറയുകയാണ് ഞാൻ രണ്ടെണ്ണം അടിച്ചിട്ട് ഒരോളത്തിൽ പറഞ്ഞുപോയതാണെന്ന്.’’–അനീഷിന്റെ വാക്കുകൾ. മുമ്പൊരു അഭിമുഖത്തിൽ അനീഷ് പറഞ്ഞതാണിത്. ‘ഇപ്പോ എങ്ങനെ ഇരിക്കണ്’ എന്നായിരുന്നു ഈ വിഡിയോയ്ക്ക് വര്ണ നൽകിയ അടിക്കുറിപ്പ്.‘‘(യുട്യൂബറുടെ) ഒരു സഹോദരിയോ കൂട്ടുകാരിയോ എന്ന രീതിയിൽ, ഒരു ഉപദേശം പോലെ ഞാൻ സംസാരിക്കുകയാണ്. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അയാൾക്ക് അറിയില്ല. താങ്കൾക്ക് സിനിമ കാണാം, റിവ്യൂ പറയാം. അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പറയാം. എന്നാൽ വ്യക്തിഹത്യയും സെക്ഷ്വൽ ഹരാസ്മെന്റും ബോഡി ഷെയിമിങ്ങും ചെയ്യുന്നത് ശരിയല്ല.
Fashion ⏭️




