BUSINESS

ഒക്ടോബര്‍ 1 മുതല്‍ പ്രവാസികളുടെ വസ്തു വാങ്ങാന്‍ ടാന്‍ വേണ്ട; പുതിയ ടിഡിഎസ് നിയമങ്ങള്‍, ഭൂമി വാങ്ങുന്നവര്‍ക്ക് ആശ്വാസം


Income Tax Rules: വിദേശ മലയാളികളില്‍ (NRI) നിന്ന് നാട്ടില്‍ വസ്തു വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായി ആദായനികുതി വകുപ്പിന്റെ (CBDT) പുതിയ പ്രഖ്യാപനം. ഒക്ടോബര്‍ 1 മുതല്‍ പ്രവാസികളില്‍ നിന്ന് ഭൂമി വാങ്ങുമ്പോള്‍ നികുതി കിഴിവ് (TDS) അടയ്ക്കുന്നതിനായി ഇനി മുതല്‍ പ്രത്യേകമായി ടാന്‍ (TAN) നമ്പര്‍ എടുക്കേണ്ടതില്ല. പകരം വാങ്ങുന്നയാളുടെ പാന്‍ കാര്‍ഡ് (PAN) ഉപയോഗിച്ച് തന്നെ എളുപ്പത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ഒക്ടോബര്‍ 1 മുതല്‍ പ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍വരുന്ന പുതിയ നിയമങ്ങള്‍ മനസിലാക്കാം.ടാന്‍ (TAN) ആവശ്യമില്ലപ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുമ്പോള്‍ വാങ്ങുന്നയാള്‍ക്ക് ഇനിമുതല്‍ പ്രത്യേകമായി ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) എടുക്കേണ്ടതില്ല. ടാനിന് പകരമായി, വാങ്ങുന്നയാളുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ‘ചലാന്‍-കം-സ്റ്റേറ്റ്‌മെന്റ്’ വഴി ടിഡിഎസ് (TDS) അടയ്ക്കാനും, വിവരങ്ങള്‍ സമര്‍പ്പിക്കാനും സാധിക്കും.ഫോം 141, പുതിയ ‘ഷെഡ്യൂള്‍ ഇ’ (Schedule E)വസ്തു ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഫോം 141 -ല്‍ ഭൂമി ഇടപാടുകള്‍ക്കായി പുതിയ ‘ഷെഡ്യൂള്‍ ഇ’ കൂട്ടിച്ചേര്‍ത്തു. ഇതില്‍ വില്‍ക്കുന്നയാളുടെ (NRI) മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തണം.വസ്തുവിന്റെ വില ഒറ്റത്തവണയായിട്ടാണോ, അതോ ഗഡുക്കളായിട്ടാണോ നല്‍കുന്നത് എന്ന് വ്യക്തമാക്കണം. ഓരോ ഗഡു കൊടുക്കുമ്പോഴുമുള്ള തുകയും അതില്‍ നിന്ന് പിടിക്കുന്ന ടിഡിഎസ് വിവരങ്ങളും ഇതില്‍ പ്രത്യേകം കാണിക്കണം.മാറ്റങ്ങള്‍ മലയാളികളെ എങ്ങനെ ബാധിക്കുംവിദേശത്ത് ജോലി ചെയ്യുന്ന വലിയൊരു ശതമാനം പ്രവാസികള്‍ കേരളത്തിലുണ്ട്. ഇവര്‍ നാട്ടില്‍ വസ്തുവകകള്‍ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അതിനാല്‍, വിദേശത്തുള്ള ഒരു മലയാളി നാട്ടിലെ തന്റെ വസ്തു വില്‍ക്കുമ്പോള്‍, ആ വസ്തു വാങ്ങുന്ന നാട്ടിലെ സാധാരണക്കാരനായ ഒരാള്‍ക്ക് ഈ പുതിയ നിയമം നേരിട്ട് ബാധകമാകും. പഴയതുപോലെ ടിഡിഎസ് അടയ്ക്കാനായി പുതിയ ടാന്‍ (TAN) എടുക്കാന്‍ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ ഇല്ലാതാകുന്നു എന്നതാണ് ഏറ്റവും വലിയ ആശ്വാസം.നേട്ടം എങ്ങനെസെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) കൊണ്ടുവന്ന ഈ മാറ്റം സാധാരണക്കാര്‍ക്കും (Resident individuals), ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലികള്‍ക്കും (HUF) വസ്തു ഇടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സഹായിക്കും. പുതിയ ടാന്‍ നമ്പര്‍ എടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം. പാന്‍ കാര്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനാകും. വില്‍ക്കുന്നയാളുടെ വിവരങ്ങളും, പണമിടപാട് വിവരങ്ങളും ഓണ്‍ലൈനായി കൃത്യമായി രേഖപ്പെടുത്തുന്നതിനാല്‍ ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പുതിയ നിയമങ്ങള്‍ വരുന്നുവെന്ന് കരുതി ടിഡിഎസ് (TDS) ഒഴിവാക്കിയിട്ടില്ല. ടിഡിഎസ് അടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രവാസികളില്‍ നിന്ന് വസ്തു വാങ്ങുമ്പോള്‍ നിര്‍ബന്ധമായും ടിഡിഎസ് പിടിക്കണം എന്ന നിയമത്തില്‍ മാറ്റമില്ല. അതിനാല്‍ ഇത് വാങ്ങുന്നയാളുടെ ഉത്തരവാദിത്തമായി തന്നെ തുടരും.വസ്തു വാങ്ങുന്നതിന് മുമ്പായി പ്രവാസിയായ വില്‍പനക്കാരന്റെ പാന്‍ കാര്‍ഡ്, വിദേശത്തെ വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി, ടിന്‍ (Taxpayer Identification Number – ഉണ്ടെങ്കില്‍) എന്നിവ മുന്‍കൂട്ടി ശേഖരിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്.വസ്തുവിന്റെ പൂര്‍ണ്ണ വിലാസം, തരം, വില്‍പന തുക, സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം, ടിഡിഎസ് തുകയും അതിന്റെ ശതമാനവും എന്നിവ ഫോമില്‍ തെറ്റുകൂടാതെ രേഖപ്പെടുത്തണം. ഗഡുക്കളായാണ് പണം നല്‍കുന്നതെങ്കില്‍, ഓരോ തവണ എത്ര തുക നല്‍കി, അതില്‍ എത്ര ടിഡിഎസ് പിടിച്ചു തുടങ്ങിയ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്.


Read News

Back to top button