NEWS

‘സർക്കാർ ഗോമാതാവിനെ സംരക്ഷിക്കും’; സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് സുവേന്ദു അധികാരി


കൊൽക്കത്ത ∙ ബംഗാളിൽ രാഷ്ട്രീയ കാലാവസ്ഥ മാറിയെന്നും തങ്ങളുടെ സർക്കാർ ഗോമാതാവിനെ സംരക്ഷിക്കുമെന്നും സന്യാസിമാരെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ ബംഗൂർ ജാഗരൻ മഞ്ച് സംഘടിപ്പിച്ച ഭഗവദ്ഗീത പാരായണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിശ്വാസം പിന്തുടരുന്നതിലോ പ്രചരിപ്പിക്കുന്നതിലോ ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.‘‘യാതൊരു മടിയും കൂടാതെ ഭഗവദ്ഗീതയും ഹനുമാൻ ചാലിസയും പാരായണം ചെയ്യുകയും വിതരണം ചെയ്യുകയും വേണം. ഹരേ കൃഷ്ണ മന്ത്രം ജപിക്കുക, ശംഖ് മുഴക്കുക, പേടിക്കേണ്ടതില്ല. ഇവിടെ കാലാവസ്ഥ മാറിയിരിക്കുന്നു. തൊപ്പി, കുടുമ, ധോത്തി, തുളസി എന്നിവയെ മാനിക്കുന്ന സർക്കാരാണ് ബംഗാളിൽ അധികാരത്തിലുള്ളത്. സന്യാസിമാരെയും ഗുരുക്കന്മാരെയും അവഹേളിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. അത്തരക്കാർ ജയിലിൽ പോകേണ്ടി വരും. അടുത്തിടെ ബാഗേശ്വർ ബാബ എന്നറിയപ്പെടുന്ന ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ബംഗാൾ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളും കോലങ്ങളും കത്തിച്ച സംഭവത്തിൽ സർക്കാർ ഇതിനകം നടപടിയെടുത്തിട്ടുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.


Fashion ⏭️

Back to top button