BUSINESS
എഥനോളില്‍ പുതിയ പ്രതിസന്ധി; ഉല്‍പ്പാദനം കുതിച്ചതോടെ വിറ്റഴിക്കാനാകാതെ ഇന്ത്യ, ആശങ്കയിലായി കര്‍ഷകരും കമ്പനികളും

Ethanol Crisis India: ഇന്ത്യയുടെ ഹരിത ഇന്ധന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് പുതിയ എഥനോള്‍ (Ethanol) പ്രതിസന്ധി. രാജ്യത്തെ എഥനോള്‍ പ്ലാന്റുകളുടെ ഉല്‍പ്പാദനശേഷി റെക്കോര്‍ഡുകള്‍ ഭേദിച്ച് 2000 കോടി ലിറ്ററായി ഉയര്‍ന്നപ്പോള്‍, വാങ്ങാന്‍ ആളില്ലാതെ 700 കോടിയോളം ലിറ്റര്‍ എഥനോള്‍ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന ഇ20 (E20 Blending) പദ്ധതിയെ ഈ അമിത ഉല്‍പ്പാദനം ബാധിക്കില്ലെങ്കിലും, പുതിയ വിപണികള്‍ കണ്ടെത്തിയില്ലെങ്കില്‍ കര്‍ഷകരും, ഉല്‍പ്പാദകരും കനത്ത സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്താം.എഥനോള്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്രാജ്യത്തെ എഥനോള്‍ വ്യവസായം കടുത്ത അമിത ഉല്‍പ്പാദന ശേഷിയുടെ പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. എഥനോള്‍ പ്ലാന്റുകളുടെ ആകെ ഉല്‍പ്പാദനശേഷി റെക്കോര്‍ഡ് വര്‍ദ്ധനവോടെ ഏകദേശം 2000 കോടി (20 ബില്യണ്‍) ലിറ്ററായി ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇതില്‍ ഏകദേശം 700 കോടി (7 ബില്യണ്‍) ലിറ്റര്‍ എഥനോളിന് വിറ്റഴിക്കാന്‍ കൃത്യമായ വിപണിയില്ലാത്തതാണ് വ്യവസായ മേഖലയെ കുഴപ്പത്തിലാക്കുന്നത്. അതായത് എഥനോള്‍ കെട്ടികിടക്കുന്നു. വാങ്ങാന്‍ ആളില്ലെന്ന് സാരം.പെട്രോളിലെ എഥനോള്‍ മിക്സിംഗ്ഇന്ത്യയില് നിലവില്‍ ഇ20 പെട്രോളാണ് ലഭിക്കുന്നത്. അതായത് 1 ലിറ്റര്‍ പെട്രോളില്‍ 20% എഥനോള്‍ ആണ്. എഥനോള്‍ ലഭിക്കാതെ വന്നാല്‍ മാത്രമേ ഇ20 നയത്തെ ബാധിക്കൂ. എന്നാല്‍ നിലവില്‍ ആവശ്യത്തില്‍ കൂടുതലാണ് എഥനോള്‍. അതിനാല്‍ നിലവിലെ പ്രതിസന്ധി പെട്രോളിലെ എഥനോള്‍ മിക്സിങ്ങിനെ പ്രതികൂലമായി ബാധിക്കില്ല.പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന സര്‍ക്കാരിന്റെ E20 പദ്ധതിക്ക് നിലവില്‍ ഏകദേശം 1100 കോടി (11 ബില്യണ്‍) ലിറ്റര്‍ എഥനോള്‍ മാത്രമാണ് ആവശ്യമുള്ളത്.വിപണി കണ്ടെത്തണംപെട്രോളിന് പുറമേ ഇന്ധനേതര ആവശ്യങ്ങള്‍ക്കുള്ള ഉപഭോഗം (Non-fuel Consumption) വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ധനത്തിന് പുറമെ മറ്റ് വ്യവസായ ആവശ്യങ്ങള്‍ക്കായി (ഉദാഹരണത്തിന് മദ്യം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മറ്റ് രാസവസ്തുക്കള്‍) പ്രതിവര്‍ഷം 300 മുതല്‍ 350 കോടി ലിറ്റര്‍ (3-3.5 ബില്യണ്‍ ലിറ്റര്‍) എഥനോള്‍ മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഈ വിപണി വികസിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കയറ്റുമതി സാധ്യത കണ്ടെത്തണം.പുതിയ വിപണികള്‍ക്കായുള്ള അന്വേഷണംരാജ്യത്തെ ആകെ എഥനോള്‍ ഉപയോഗം (E20 പദ്ധതിക്കും മറ്റ് ആവശ്യങ്ങള്‍ക്കും കൂടി) 1450 കോടി ലിറ്ററില്‍ ഒതുങ്ങുമ്പോള്‍, ഉല്‍പ്പാദനശേഷി 2000 കോടി ലിറ്ററാണ്. ഈ സാഹചര്യത്തില്‍ ബാക്കിവരുന്ന എഥനോള്‍ വിറ്റഴിക്കാന്‍ പുതിയ വിപണികളും, ഉപഭോക്താക്കളെയും കണ്ടെത്താന്‍ വ്യവസായ മേഖല നിര്‍ബന്ധിതരായിരിക്കുകയാണ്. എഥനോളിലെ മികച്ച ലാഭം പ്രതീക്ഷിച്ച് ഇറങ്ങിയ കര്‍ഷകരാണ് നിലവില്‍ കുടുങ്ങുക. വിതരണം കൂടുകയും, ആവശ്യകത കുറയുകയും ചെയ്താല്‍ വില കുറയാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായി വലിയ നിക്ഷേപങ്ങളും പ്ലാന്റുകളും രാജ്യത്ത് ഒരുക്കിയെങ്കിലും, അതിനനുസരിച്ച് വിപണിയില്‍ ആവശ്യകത വര്ദ്ധിച്ചിട്ടില്ലെന്നതാണ് ഉല്‍പ്പാദനവും ആവശ്യകതയും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നത്. അമിത ഉല്‍പ്പാദനശേഷി ഫലപ്രദമായി ഉപയോഗിക്കാന്‍ 100% എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ (Flex-fuel vehicles), എഥനോള്‍ ഉപയോഗിച്ചുള്ള വിമാന ഇന്ധനം (Sustainable Aviation Fuel – SAF) തുടങ്ങിയ പുതിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വേഗം കൂട്ടിയേക്കാം. ആഭ്യന്തര വിപണിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത എഥനോള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള (export) സാധ്യതകള്‍ പരിശോധിച്ചില്ലെങ്കില്‍ എഥനോള്‍ ഉല്‍പ്പാദകര്‍ വന്‍ സാമ്പത്തിക നഷ്ടം നേരിട്ടേക്കാം. പുതിയ ആവശ്യക്കാരെ കണ്ടെത്തുക എന്നത് എഥനോള്‍ കമ്പനികളുടെ നിലനില്‍പ്പിന് അത്യാവശ്യമായി മാറിയിരിക്കുന്നു.
Read News




