BUSINESS

സെപ്റ്റംബര്‍ 26 മുതല്‍ 5 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; ഉപയോക്താക്കള്‍ ജാഗ്രതാ നിര്‍ദേശവുമായി എസ്ബിഐ


Bank Strike: സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (UFBU) നേതൃത്വത്തില്‍ രാജ്യവ്യാപകമായി 3 ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 26 (നാലാം ശനി), 27 (ഞായര്‍) അവധികള്‍ കൂടി ചേരുന്നതോടെ തുടര്‍ച്ചയായി 5 ദിവസമാണ് രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശാഖാ തല സേവനങ്ങള്‍ തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകാര്‍ക്ക് മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശവുമായി എസ്ബിഐ (SBI) രംഗത്തെത്തി. എടിഎം പണലഭ്യത, ചെക്ക് ക്ലിയറന്‍സ് പോലുള്ള സേവനങ്ങള്‍ സാരമായി ബാധിക്കപ്പെടാം.എസ്ബിഐ ജാഗ്രത നിര്‍ദേശംസമരത്തിന് മുന്നോടിയായി പൊതുമേഖല ബാങ്കായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഇതോടകം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി തുടങ്ങി. സമരം ബാങ്ക് പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍, മുന്‍കരുതലുകള്‍ എടുക്കാനാണ് നിര്‍ദേശം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തടസപ്പെടുന്ന സേവനങ്ങള്‍ബാങ്ക് ശാഖകളില്‍ നേരിട്ടെത്തിയുള്ള സേവനങ്ങള്‍, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, ചെക്ക് സംബന്ധമായ കാര്യങ്ങള്‍, ചില എടിഎം സേവനങ്ങള്‍ എന്നിവ സമര ദിവസങ്ങളില്‍ തടസപ്പെടും.ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ (YONO), യുപിഐ (UPI), എടിഎം (ATM), കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ (CSP) തുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ ഇടപാടുകാര്‍ക്ക് തടസമില്ലാതെ ഉപയോഗിക്കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.സമരത്തിന്റെ കാരണങ്ങള്‍ആഴ്ചയില്‍ 5 ദിവസം മാത്രം ബാങ്കിംഗ് എന്ന ആവശ്യമാണ് ജീവനക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. 2024 മാര്‍ച്ചില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) ഈ ആവശ്യം അംഗീകരിച്ചതാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ജീവനക്കാരുടെ പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നതാണ് അടുത്ത ആവശ്യം.മതിയായ ജീവനക്കാരെ നിയമിക്കുക, NPS ഒഴിവാക്കി പഴയ പെന്‍ഷന്‍ സ്‌കീം (OPS) നടപ്പിലാക്കുക, പെന്‍ഷന്‍ പരിഷ്‌കരിക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍.രാജ്യത്തിന്റെ വികസനത്തെ ബാധിക്കാംഓരോ ദിവസവും കോടികണക്കിന് രൂപയുടെ ഇടപാടുകളാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ വഴി നടക്കുന്നത്. ദിവസങ്ങളോളം ഇവ തടസപ്പെടുന്നത് ബിസിനസുകളുടെ പ്രവര്‍ത്തന മൂലധനത്തെ ബാധിക്കും. ബാങ്ക് സമരം വായ്പകള്‍ അനുവദിക്കുന്നതിലും, വിതരണം ചെയ്യുന്നതിലുമുണ്ടാകുന്ന കാലതാമസം വ്യാപാര, വ്യവസായ, നിര്‍മ്മാണ മേഖലകളെ മന്ദഗതിയിലാക്കും. വിതരണ ശൃംഖലയെയും, കയറ്റുമതി- ഇറക്കുമതി മേഖലയെയും സമരം പ്രതികൂലമായി ബാധിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തന്നെ തടസമാകും.സാധാരണക്കാരെ എങ്ങനെ ബാധിക്കും5 ദിവസം തുടര്‍ച്ചയായി ബാങ്ക് അടയുന്നത് എടിഎമ്മുകളില്‍ പണം തീരാന്‍ കാരണമാകാം. ഇത് നേരിട്ട് പണം ആവശ്യമുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. മാസാവസാനമുള്ള ശമ്പളം, പെന്‍ഷന്‍ വിതരണം, ഇഎംഐ (EMI) അടവുകള്‍, വാടക നല്‍കല്‍ എന്നിവ തടസപ്പെടാനും സാധ്യതയുണ്ട്. നേരത്തെ നല്‍കിയ ചെക്കുകള്‍ കൃത്യസമയത്ത് പാസാകാതെ വരികയോ, ക്ലിയറന്‍സിന് വലിയ കാലതാമസം നേരിടുകയോ ചെയ്യും. ലോക്കര്‍ സൗകര്യങ്ങളും ലഭ്യമാകില്ല.ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും ബാങ്കില്‍ നേരിട്ട് പോയി ചെയ്യേണ്ട ഡിമാന്‍ഡ് ഡ്രാഫ്റ്റ് (DD), ചെക്ക് നിക്ഷേപിക്കല്‍, അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ സെപ്റ്റംബര്‍ 25-നകം (വെള്ളിയാഴ്ച) പൂര്‍ത്തിയാക്കുക. പണം കൈമാറാനും ബില്ലുകള്‍ അടയ്ക്കാനും ബാങ്ക് ആപ്പുകള്‍, യുപിഐ (UPI), മൊബൈല്‍/ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക. എടിഎമ്മുകളില്‍ പണം തീരാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം മുന്‍കൂട്ടി പിന്‍വലിച്ച് സൂക്ഷിക്കുക. അത്യാവശ്യ ബാങ്കിംഗ് സേവനങ്ങള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് പോയിന്റുകള്‍ അല്ലെങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമുള്ള ഓട്ടോമേറ്റഡ് മെഷീനുകള്‍ ഉപയോഗിക്കുക. 2026 സെപ്റ്റംബര്‍ 11-ന് ഒരു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ബാങ്ക് ജീവനക്കാര്‍ നടത്തിയിരുന്നു. അന്ന് രണ്ടാം ശനിയും, ഞായറും ചേര്‍ന്ന് ഫലത്തില്‍ 3 ദിവസം ബാങ്കുകള്‍ അടഞ്ഞിരുന്നു. ഈ മാസം ഇത് 2 -ാമത്തെ സമരമാണ് ബാങ്ക് ജീവനക്കാര്‍ നടത്താന്‍ പോകുന്നത്.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാത്രമാണ്. മാറ്റങ്ങള്‍ വരാം. അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുക.)


Read News

Back to top button