BUSINESS

കുറഞ്ഞ ചെലവിൽ ലക്ഷദ്വീപിൽ നാല് ദിവസം; കെ.എസ്.ആർ.ടി.സിയുടെ പുതിയ ബജറ്റ് ടൂറിസം പാക്കേജുകൾ


KSRTC Budget Tourism : ലക്ഷദ്വീപിലേക്കും, ഹൈദരാബാദിലേക്കും താരതമ്യേന കുറഞ്ഞ നിരക്കിൽ ടൂറിസം പാക്കേജുകളുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്പുതിയ ടൂർ പാക്കേജുകളുമായി കെ.എസ്.ആർ.ടി.സിതാരതമ്യേന കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിലേക്കും, ഹൈദരാബാദിലേക്കും പുതിയ ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ . ലക്ഷദ്വീപിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ അഗത്തി, കൽപിട്ടി ദ്വീപുകളും പാക്കേജിൽ ഉൾപ്പെടുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. സാധാരണക്കാരുടെ ബജറ്റിന് അനുയോജ്യമായ വിധത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്.1. ലക്ഷദ്വീപ് പാക്കേജ് 3 രാത്രിയും 4 ദിവസവും (3 Nights/4 Days) കൊച്ചിയിൽ നിന്നുള്ള വിമാന മാർഗ്ഗമാണ് യാത്ര. അഗത്തി, കൽപിട്ടി ദ്വീപുകൾ സന്ദർശിക്കാം. ലക്ഷദ്വീപ് എൻട്രി പെർമിറ്റ്, എയർപോർട്ട് ട്രാൻസ്ഫർ, രണ്ടുപേർക്ക് ഒരു മുറി എന്ന രീതിയിലുള്ള താമസം (Twin-sharing), ഭക്ഷണം, വൈഫൈ, ഇൻഷുറൻസ്. ഹോംസ്റ്റേ അല്ലെങ്കിൽ റിസോർട്ട് എന്നിവയിൽ അനുയോജ്യമായ താമസം തിരഞ്ഞെടുക്കാം. അഗത്തിയിലെ ബീച്ചുകളും സൂര്യാസ്തമയ കാഴ്ചകളും, കൽപിട്ടി ദ്വീപിലേക്കുള്ള ബോട്ട് യാത്ര, സ്നോർക്കലിംഗ്, ഗ്ലാസ് ബോട്ടം ബോട്ട് റൈഡ്, കയാക്കിംഗ്, ഡോൾഫിനുകളെയും കടലാമകളെയും കാണാനുള്ള അവസരം എന്നിവ പാക്കേജിന്റെ ഭാഗമാണ്. സ്കൂബ ഡൈവിംഗ് (4,000 രൂപ), പാരസെയിലിംഗ് (3,500 രൂപ) എന്നിവ ആവശ്യമുള്ളവർ അധിക തുക നൽകണം. സസ്യാഹാരം ആവശ്യമുള്ളവർ ബുക്കിംഗ് സമയത്ത് തന്നെ അധികൃതരെ വിവരമറിയിക്കണം. സീറ്റ് ഉറപ്പാക്കാൻ ബുക്കിംഗ് സമയത്ത് തന്നെ മുഴുവൻ തുകയും അടയ്ക്കണമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വിമാനയാത്രയ്ക്ക് മുഴുവൻ ടിക്കറ്റ് നിരക്കും ബാധകമായിരിക്കും. ഫ്ലൈറ്റ് ടിക്കറ്റ് നിരക്കിലെ വ്യത്യാസങ്ങൾ അനുസരിച്ച് പാക്കേജ് നിരക്കുകളിൽ വ്യത്യാസമുണ്ടാകും. 23ാം തിയ്യതിയിലെ ആദ്യ ട്രിപ്പിന് 29,500 രൂപയാണ് നിരക്ക്. ടിക്കറ്റ് നിരക്ക് മാറുന്നതനുസരിച്ച്, ഏകദേശം 1,000 രൂപയുടെ കുറവോ, വർധനയോ ഇതിൽ നിന്ന് ഉണ്ടാകാം. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ യാത്രാപദ്ധതികളെ ബാധിച്ചേക്കാം എന്നതിനാൽ, ഉദ്യോഗസ്ഥർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സഞ്ചാരികൾ കർശനമായി പാലിക്കണം. പതിവായി ഉപയോഗിക്കുന്ന മരുന്നുകൾ കൈവശം കരുതാനും നിർദ്ദേശമുണ്ട്.2. ഹൈദരാബാദ് പാക്കേജ്ഹൈദരാബാദിലേക്ക് രണ്ട് തരത്തിലുള്ള പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ഒരുക്കിയിരിക്കുന്നത്. പാക്കേജ് 1: 3 ദിവസവും 2 രാത്രിയും (3 Days / 2 Nights) പാക്കേജ് 2: 2 ദിവസവും 1 രാത്രിയും (2 Days / 1 Night)ഹൈദരാബാദ് പാക്കേജ് – ഫീച്ചറുകൾ യാത്രക്കാർക്കുള്ള താമസം, ഭക്ഷണം, സന്ദർശന സ്ഥലങ്ങളിലെ എൻട്രി ഫീസ് എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. 3 ദിവസത്തെ പാക്കേജിലെ സ്ഥലങ്ങൾ: നെഹ്‌റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻ.ടി.ആർ ഗാർഡൻ, അംബേദ്കർ പ്രതിമ, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, രാമോജി ഫിലിം സിറ്റി, ഹൈടെക് സിറ്റി, ഗോൾക്കൊണ്ട ഫോർട്ട്, സലാർ ജംഗ് മ്യൂസിയം, ചൗമഹല്ല പാലസ്, മെക്ക മസ്ജിദ്, ചാർമിനാർ. 2 ദിവസത്തെ പാക്കേജിലെ സ്ഥലങ്ങൾ: ഗോൾക്കൊണ്ട ഫോർട്ട്, സലാർ ജംഗ് മ്യൂസിയം, ചാർമിനാർ, മെക്ക മസ്ജിദ്, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ, ബിർള മന്ദിർ, രാമോജി ഫിലിം സിറ്റി. ഒന്നാം ദിവസം വൈകുന്നേരം 3 മണിക്ക് യാത്ര ആരംഭിക്കും. നാലാം ദിവസം രാവിലെ 10 മണിക്ക് മടക്കയാത്രയോടെ സമാപിക്കും. ഒരു മുറിയിൽ മൂന്ന് പേർക്ക് (Triple-sharing) എന്ന രീതിയിലാണ് താമസസൗകര്യം.സഞ്ചാരികൾ അറിയാൻ യാത്ര തിരിക്കുന്നതിന് 17 ദിവസം മുമ്പെങ്കിലും യാത്രക്കാരുടെ വിവരങ്ങളും, പെർമിറ്റിനായുള്ള രേഖകളും നൽകേണ്ടതാണ്. വിവിധ സ്ഥലങ്ങളിൽ മൊബൈൽ ഫോൺ, ബാഗ്, ചെരുപ്പുകൾ എന്നിവ സൂക്ഷിക്കുന്നതിനുള്ള ഫീസ് സഞ്ചാരികൾ തന്നെ നൽകേണ്ടതാണ് ബുക്കിംഗിനും, മറ്റു വിവരങ്ങൾക്കും അടുത്തുള്ള കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കൗണ്ടറുകളുമായി ബന്ധപ്പെടാംപുതിയ സോഫ്റ്റ്‌വെയർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. കൂടാതെ, ഇന്ത്യൻ റെയിൽവേയ്ക്ക് സമാനമായി കെ.എസ്.ആർ.ടി.സി ടിക്കറ്റ് റിസർവേഷനിൽ ‘വെയ്റ്റിംഗ് ലിസ്റ്റ്’ സംവിധാനവും പുതുതായി ഏർപ്പെടുത്തുന്നുണ്ട്.ലക്ഷ്വറി ടൂർ പാക്കേജുകളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 22ാം തിയ്യതി ഗതാഗത മന്ത്രി സി.പി. ജോൺ നിർവ്വഹിക്കും. ആദ്യ ലക്ഷദ്വീപ് യാത്രയ്ക്കായി തെരഞ്ഞെടുക്കപ്പെട്ട 10 സഞ്ചാരികൾക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്യും.ശിവദേവ് സി.വി നെ കുറിച്ച് ശിവദേവ് സി.വി Digital Content Producerആകെ 12 വർഷത്തെ പ്രവൃത്തി പരിചയം
ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, എം.എസ്.എം.ഇ എന്നീ മേഖലകളിൽ വൈദ​ഗ്ധ്യം
വിദ്യാഭ്യാസ യോ​ഗ്യത സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ പ്രൊഫഷണൽ ഡിപ്ലോമയും
ഏറ്റവുമധികം താല്പര്യമുള്ള മേഖല ഓഹരി വിപണിയിൽ ഓപ്ഷൻസ്, സ്റ്റോക്ക് ഓപ്ഷൻസ് ട്രേഡിങ്
https://malayalam.economictimes.com/sivadev-cv/author/479257952.cms

ശിവദേവ് സി.വി

ശിവദേവ് സി.വി, ഇക്കണോമിക് ടൈംസ് മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ്. മാധ്യമ മേഖലയിൽ 5 വർഷവും, മാസ് കമ്മ്യൂണിക്കേഷൻ അധ്യാപന രം​ഗത്ത് 9 വർഷവും പ്രവർത്തന പരിചയം. 2022 ജൂണിലാണ് ശിവദേവ് ടൈംസ് ​ഗ്രൂപ്പിന്റെ ഭാ​ഗമായത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലധികമായി ട്രേഡിങ്/ഇൻവെസ്റ്റ്മെന്റ് നടത്തി വരുന്നു. കോട്ടയത്ത് ദീപിക ദിനപ്പത്രത്തിൽ എഡിറ്റോറിയൽ വിഭാ​ഗത്തിൽ ചേർന്നു കൊണ്ടാണ് കൊണ്ടാണ് 2011ൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് മാതൃഭൂമി ദിനപ്പത്രത്തിൽ സബ് എഡിറ്റർ/റിപ്പോർട്ടർ തസ്തികകളിൽ പ്രവർത്തിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവ​ഗിരി മാസ് കമ്മ്യൂണിക്കേഷൻ വിഭാ​ഗം മേധാവിയായി ദീർഘകാലം ചുമതല വഹിച്ചു. 2024ൽ ടൈംസ് ​ഗ്രൂപ്പ് ‘ന്യൂസ് മേക്കർ അവാർഡ്’ (ബിസിനസ് ചാമ്പ്യൻ) ലഭിച്ചു.Read More


Read News

Back to top button