റേഞ്ച് റോവർ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ

കെഎം ഷാജി
തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. റേഞ്ച് റോവർ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരിൽ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.
പതിമൂന്നാം നമ്പർ ഉള്ള ഈ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും അതിന്മേൽ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല അനുമതികളെക്കുറിച്ചുമുള്ള മന്ത്രിയുടെ അവകാശവാദങ്ങളാണ് ഇതോടെ പൊളിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനം സർക്കാർ അനുമതിയില്ലാതെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ബോർഡ് വച്ച് യാത്ര ചെയ്തത് ഗുരുതരമായ ചട്ടലംഘനമാണെന്ന ആരോപണവും ഇതോടെ ശക്തമാവുകയാണ്.
English Summary
Kerala Minister K.M. Shaji’s defensive arguments regarding his controversial use of a private luxury Range Rover are reportedly falling apart. According to reports from a private news channel, the General Administration Department (GAD) had not granted permission for using the luxury vehicle for routine official travel.




