LIFESTYLE
അദ്ഭുതം; ഇത് വീതികുറഞ്ഞ പ്ലോട്ടിലെ വീട്; പക്ഷേ ഉള്ളിൽ ‘ഫുട്ബോൾ കളിക്കാൻ സ്ഥലം’!

തൃശൂർ ഇരിങ്ങാലക്കുടയിലാണ് വ്യത്യസ്തമായ ഈ വീട് സ്ഥിതിചെയ്യുന്നത്. സ്ഥിരതാമസം ഇല്ലാത്ത സമയത്ത്, ഹോംസ്റ്റേ മോഡലിൽ വരുമാനം ലഭിക്കുകയും പിന്നീട് വീട്ടുകാർ വരുമ്പോൾ സ്ഥിരതാമസത്തിന് മാറ്റുകയും ചെയ്യാവുന്ന വിധമാണ് വീട് വിഭാവനം ചെയ്തിരിക്കുന്നത്.വീതി തീരെ കുറഞ്ഞ പ്ലോട്ടിൽ ഫിറ്റ് ആയി നിൽക്കുന്ന എലിവേഷൻ ഒരുക്കി. ബോക്സ് എലിവേഷനിൽ കാലാവസ്ഥയെ പരിഗണിച്ച് സ്ലോപ് റൂഫുകൾ നൽകി. സിമന്റ് ടെക്സ്ചർ, ഗ്ലാസ്, ക്ലാഡിങ് എന്നിവയുടെ സമന്വയമാണ് പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്.ചുറ്റും വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശമാണ്. അതിനാൽ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് ഡിസൈൻ. അകത്തേക്ക് കയറിയാൽ ഒറ്റ ഫ്രയിമിൽ വീട്ടിലെ ഒട്ടുമിക്ക ഇടങ്ങളും കാണാം. വിശാലമായ ഓപൺ ഹാളാണ് ഉള്ളിൽ കാത്തിരിക്കുന്നത്. വീടിനുള്ളിൽ കേന്ദ്രസ്ഥാനത്ത് ഒരുക്കിയ സ്വിമ്മിങ് പൂളാണ് പ്രധാന ആകർഷണം. സ്വകാര്യതയ്ക്കാണ് പൂൾ വീടിനുള്ളിലാക്കിയത്. പൂളിനു മുകളിൽ നാടൻ ഓടുവിരിച്ച മേൽക്കൂരയാണ്. വെളിച്ചം ഉള്ളിലെത്താൻ ഇടയിൽ ഗ്ലാസ് ഓടുകളും നൽകി.മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ ഉള്ളത്. അപ്പർ ലിവിങിൽ മൾട്ടിപർപസ് സോഫയുണ്ട്. ഇതിനെ അവശ്യാനുസരണം ബെഡ് ആക്കിമാറ്റാം.
Cinema ⏭️




