BUSINESS
റേഷന്‍ കാര്‍ഡ് ഇ-കെവൈസി മുതല്‍ ബാങ്ക് അക്കൗണ്ട് വരെ; ആധാര്‍ നിര്‍ബന്ധമായതും അല്ലാത്തതുമായ കാര്യങ്ങള്‍

Aadhaar Rules Kerala : ബാങ്ക് അക്കൗണ്ട് തുടങ്ങാനും, പുതിയ സിം കാര്‍ഡ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാണോ? ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, റേഷന്‍ കാര്‍ഡ് e-KYC, ഇപിഎഫ്ഓ (EPFO) സേവനങ്ങള്‍ എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാണെങ്കിലും പലയിടത്തും ഇതിന്റെ ആവശ്യമില്ലെന്നതാണ് വാസ്തവം. റേഷന്‍ ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാനും ബയോമെട്രിക് തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാനും മലയാളികളും പ്രവാസികളും അറിഞ്ഞിരിക്കേണ്ട പ്രധാന ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാം. ആധാറിന്റെ ഉപയോഗ തലതങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കാം.ഇന്ത്യയില്‍ ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുള്ള പ്രധാന കാര്യങ്ങള്‍ആദായനികുതി ഫയലിംഗ് & പാന്‍ ലിങ്കിംഗ്: ആദായനികുതി റിട്ടേണ്‍ (ITR) സമര്‍പ്പിക്കുന്നതിനും, പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും, പാന്‍- ആധാര്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.സര്‍ക്കാര്‍ സബ്സിഡികളും ക്ഷേമപദ്ധതികളും: എല്‍.പി.ജി (LPG) സബ്സിഡി, റേഷന്‍ വിഹിതം, പി.എം കിസാന്‍, തൊഴിലുറപ്പ് വേതനം തുടങ്ങിയ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നേരിട്ടുള്ള ആനുകൂല്യ വിതരണത്തിന് (Direct Benefit Transfer – DBT) ആധാര്‍ നിര്‍ബന്ധമാണ്.ഇ.പി.എഫ് (EPFO) സേവനങ്ങള്‍: പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് (UAN) ആധാറുമായി ബന്ധിപ്പിക്കുന്നത് പെന്‍ഷന്‍ അപേക്ഷകള്‍ക്കും, ക്ലെയിമുകള്‍ക്കും, തുക പിന്‍വലിക്കുന്നതിനും നിര്‍ബന്ധമാണ്.വാഹന സംബന്ധമായ രേഖകള്‍ക്കും, രജിസ്‌ട്രേഷനും ആധാര്‍ ആവശ്യമാണ്.ആധാര്‍ നിര്‍ബന്ധമല്ലാത്ത കാര്യങ്ങള്‍സുപ്രീം കോടതി വിധി പ്രകാരം ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല.പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് തുടങ്ങിയ മറ്റ് രേഖകളും ഉപയോഗിക്കാം.കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനും NEET, UGC മത്സരപ്പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല.ഹോട്ടലുകളിലും മറ്റും ആധാര്‍ നിര്‍ബന്ധമല്ല.മലയാളികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കേരളത്തില്‍ മുന്‍ഗണനാ, മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ആനുകൂല്യങ്ങള്‍ തടസപ്പെടാതിരിക്കാന്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ അടിസ്ഥാനമാക്കിയുള്ള e-KYC റേഷന്‍ കടകള്‍ വഴിയോ, ഓണ്‍ലൈനായോ പൂര്‍ത്തിയാക്കണം.10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ആധാര്‍ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ തിരിച്ചറിയല്‍ രേഖയും, വിലാസ രേഖയും ഉപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ പുതുക്കണം.സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് നാട്ടിലെത്തുമ്പോള്‍ 182 ദിവസം കാത്തിരിക്കാതെ തന്നെ ആധാറിനായി അപേക്ഷിക്കാം.പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ എന്നിവയിലെ പേരിലെ അക്ഷരങ്ങള്‍ (Spelling), ജനനത്തീയതി, വിലാസം എന്നിവ കൃത്യമായി ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വിദേശയാത്രകള്‍ക്കും എംബസി സംബന്ധമായ ആവശ്യങ്ങള്‍ക്കും ഇത് ഏറെ പ്രധാനമാണ്.AEPS (Aadhaar Enabled Payment System) വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ myAadhaar ആപ്പ് അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി വിരലടയാളവും ഐറിസും ആവശ്യമില്ലാത്തപ്പോള്‍ ലോക്കാക്കി വയ്ക്കുക. ആവശ്യമുള്ളപ്പോള്‍ ഇതേ രീതിയില്‍ അണ്‍ലോക്ക് ചെയ്യാം.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News




