NEWS
ആന്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു: വീട് തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടും

കൽപറ്റ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്ത സ്വന്തം വീട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ പേരിലാക്കി തിരിച്ചുപിടിച്ചതിൽ ബെനാമി ഇടപാടുമുണ്ടെന്ന് എക്സൈസിനു വിവരം ലഭിച്ചു. അഗസ്റ്റിൻ സഹോദരന്മാർ തുടങ്ങിയ മാംഗോ ഫോൺ കമ്പനിയാണു ലില്ലിക്കുട്ടിക്കായി 2 കോടി രൂപ എസ്ബിഐ പാലാരിവട്ടം ബ്രാഞ്ചിൽ അടച്ചതെന്നാണു വിവരം.മറ്റൊരാളുടെ പേരിൽ പണം നൽകുകയോ സ്വത്ത് വാങ്ങുകയോ ചെയ്യുന്നതു 2016 ലെ ബെനാമി ഇടപാടുകൾ(നിരോധന) ഭേദഗതി നിയമപ്രകാരം കുറ്റകരമാണ്. ബെനാമി ആയി കണ്ടെത്തുന്ന സ്വത്തുക്കൾ നഷ്ടപരിഹാരം നൽകാതെ തന്നെ കേന്ദ്ര സർക്കാരിനു കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കിൽനിന്നു ലഭിച്ച മറുപടി അടക്കമുള്ള രേഖകൾ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും.
Fashion ⏭️




