NEWS

യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ‘വൊയേജർ’; ഹൂതികളെ ചെറുക്കാൻ സൗദിക്ക് ബ്രിട്ടന്റെ സഹായം


ലണ്ടൻ∙ ഇറാന്റെ പിന്തുണയുള്ള ഹൂതികൾ സൗദി അറേബ്യയിൽ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ സൗദിക്കു പ്രതിരോധത്തിനു സഹായം നൽകുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ആൻഡി ബേണെം. സൗദിയുടെ യുദ്ധവിമാനങ്ങൾക്ക് കുറച്ചുകാലത്തേക്ക് ആകാശത്തു വച്ച് ഇന്ധനം നിറച്ചുനൽകുമെന്ന് ആൻഡി ബേണെം അറിയിച്ചു. ഹൂതികളുടെ ആക്രമണം കടുത്തതോടെ സൗദി സൈനിക സഹായം അഭ്യർഥിച്ച സഹാചര്യത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം അറിയിച്ചു.‘‘സൗദി അറേബ്യ സൈനിക സഹായം ആവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചിരുന്നു. തുടർന്ന് പ്രതിരോധ സെക്രട്ടറിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും ഉപദേശപ്രകാരം സൗദി വിമാനങ്ങൾക്ക് ആകാശത്തുവച്ച് ഇന്ധനം നിറച്ചുനൽകാൻ ഇന്നലെ രാത്രിയോടെ തീരുമാനമെടുത്തു. സൗദി അറേബ്യ തുടർച്ചയായി ആക്രമണങ്ങൾ നേരിടുകയാണ്. ആ സഞ്ചാരപാതകൾ സുരക്ഷിതമായി തുറന്നു സൂക്ഷിക്കേണ്ടതുണ്ട്. അതിനാലാണ് ഈ അഭ്യർഥന അംഗീകരിച്ചത്. ’’– ബ്രിട്ടിഷ് പ്രധാനമന്ത്രി അറിയിച്ചു.


Fashion ⏭️

Back to top button