BUSINESS
പരീക്ഷത്തട്ടിപ്പ് തടയാന്‍ മോദിയുടെ വജ്രായുധം; എന്‍ടിഎ പരിഷ്‌കരണത്തിന് ഇന്‍ഫോസിസ്, ആധാര്‍ കരുത്ത് നന്ദന്‍ നിലേകനി

NTA Exam Security Reforms: ഇന്‍ഫോസിസ് സഹസ്ഥാപകനും ബിസിനസ് വെറ്ററനുമായ നന്ദന്‍ നിലേകനിക്ക് പുതിയ നിയോഗം. രാജ്യത്തെ മത്സരപ്പരീക്ഷകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും, ക്രമക്കേടുകളും പൂര്‍ണ്ണമായി തടയുന്നതിനും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (NTA) ഘടനയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ (High Powered Task Force) അധ്യക്ഷനായാണ് നിലേകനി എത്തുന്നത്. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്, ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടി എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ പ്രധാന ചുമതലകളും, സാങ്കേതിക പരിഷ്‌കാരങ്ങളും പരിശോധിക്കാം.പുതിയ നിയോഗംപരീക്ഷ ചോര്‍ച്ചകള്‍ക്കും, ക്രമക്കേടുകള്‍ക്കും ശാശ്വത പരിഹാരം കാണുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. ആധാറും, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറും കെട്ടിപ്പടുത്ത അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പരീക്ഷാ സംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നു. രാജ്യത്ത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന്, യുവശക്തിയില്‍ സിജെപി (ക്രോക്കറോച്ച് ജനതാ പാര്‍ട്ടി) നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക പോലുമുണ്ടായി.ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത തീരുമാനങ്ങളിലേയ്ക്ക് കടന്നത്. പരീക്ഷതട്ടിപ്പ് നടത്തുന്നവരെ കുടുക്കാന്‍ നിയമങ്ങള്‍ അടക്കം ശക്തിപ്പെടുത്തി. ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ സുതാര്യവും, സുരക്ഷിതവുമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല ദൗത്യസംഘത്തിന്റെ (High Powered Task Force) അധ്യക്ഷനാകും നന്ദന്‍ നിലേകനി .ആരാണ് നന്ദന്‍ നിലേകനി?ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധനും, വ്യവസായിയും, പൊതുനയ വിദഗ്ദ്ധനുമാണ് നന്ദന്‍ നിലേകനി. 1981-ല്‍ ഇന്‍ഫോസിസ് സ്ഥാപിതമായപ്പോള്‍ അതിന്റെ തുടക്കക്കാരില്‍ പ്രധാനിയായിരുന്നു. കമ്പനിയുടെ സിഇഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ്.ഇന്ത്യക്കാരുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ ആധാറിന്റെ (Aadhaar) മുഖ്യ ശില്പി കൂടിയാണ് നിലേകനി. ആധാര്‍ പ്രോജക്ട് നടപ്പിലാക്കിയ യുഐഡിഎഐ-യുടെ (UIDAI) സ്ഥാപക ചെയര്‍മാനായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ പ്രധാന ചുമതലകള്‍ പരീക്ഷകളിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും, കൃത്രിമത്വങ്ങളും പൂര്‍ണ്ണമായി തടയുക. വലിയ തോതിലുള്ള ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ (ഉദാഹരണത്തിന് ആധാര്‍, യുപിഐ പോലുള്ളവ) വിജയിപ്പിച്ചെടുത്ത അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം പരീക്ഷാ സംവിധാനത്തിലും പ്രയോജനപ്പെടുത്തുക. പരീക്ഷകളില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷാ അട്ടിമറികള്‍ അസാധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക. ചോദ്യപ്പേപ്പര്‍ തയ്യാറാക്കല്‍, പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയക്കല്‍, വിദ്യാര്‍ത്ഥികളുടെ വിവര പരിശോധന, കേന്ദ്രങ്ങളുടെ മേല്‍നോട്ടം, റിസള്‍ട്ട് പ്രഖ്യാപനം വരെയുള്ള പ്രക്രിയകളിലെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കുക. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (NTA) പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങളും സുരക്ഷാ പരിഷ്‌കാരങ്ങളും ശുപാര്‍ശ ചെയ്യുക.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍നന്ദന്‍ നിലേകനി നയിക്കുന്ന ഈ ദൗത്യസംഘത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥ്, ഐബി മുന്‍ ഡയറക്ടര്‍ തപന്‍ ദെക്ക, ഐഐടി മദ്രാസ് ഡയറക്ടര്‍ വി കാമകോടി തുടങ്ങിയ പ്രമുഖരും അംഗങ്ങളാണ്. പരീക്ഷകളിലെ മനുഷ്യ ഇടപെടലുകള്‍ കുറച്ച് സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധിയാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും പരീക്ഷകളില്‍ വീണ്ടും പൂര്‍ണ്ണ വിശ്വാസ്യത ഉറപ്പാക്കാന്‍ സാധിക്കും.
Read News


