NEWS
വീടിന്റെ മച്ചിൽ ബെഡ്ഷീറ്റ് കെട്ടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പൊലീസ്

കോടഞ്ചേരി∙ ആത്മഹത്യക്കു ശ്രമിച്ച യുവാവിനെ പാഞ്ഞെത്തി രക്ഷിച്ച് പോലീസ്. ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് ചേർത്തുനിർത്തി. കോടഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ റസാഖിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ പ്രദീപ്.കെ.സി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ സിപിഒമാരായ ഡിനു ബേബി, അഖിലേഷ്.യു.വി എന്നിവർ ചേർന്നാണ് അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.വെള്ളിയാഴ്ച രാവിലെ 10.20 ഓടെയാണ് തൊട്ടുമുഴിയിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്ന സന്ദേശം പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് മുറി ചവിട്ടി തുറന്ന് നോക്കുമ്പോൾ വീടിന്റെ മച്ചിൽ ബെഡ്ഷീറ്റിൽ തൂങ്ങിനിൽക്കുന്ന യുവാവിനെയാണ് കാണുന്നത്. സെക്കൻഡുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിലെ കുരുക്കഴിച്ച് രക്ഷിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Fashion ⏭️


