NEWS

മുംബൈയെയും പൂനെയെയും കടത്തിവെട്ടി കോട്ടയവും വയനാടും; ഒന്നാംറാങ്കും ഒരു കേരള നഗരത്തിന്, ‘ശമ്പളത്തിൽ’ മുന്നേറ്റം


ഇന്ത്യയിൽ അസംഘടിത മേഖലയിൽ ഏറ്റവുമധികം ‘വേതനം’ കിട്ടുന്ന നഗരമേത്? മുംബൈയോ പൂനെയോ ചെന്നൈയോ ബംഗളൂരുവോ ഡൽഹിയോ അല്ല. നമ്മുടെ കേരളത്തിലെ എറണാകുളം. വർഷം ശരാശരി 2.18 ലക്ഷം രൂപ എറണാകുളത്ത് ജോലി ചെയ്യുന്നവർ നേടുമ്പോൾ മുംബൈ സബർബനിൽ ഇതു 1.81 ലക്ഷം മാത്രം. കോട്ടയം, വയനാട്, തൃശൂർ, ഇടുക്കി, തിരുവനന്തപുരം എന്നിവയേക്കാളും പിന്നിലാണ് മുംബൈയും പൂനെയും ഉൾപ്പെടെയുള്ള രാജ്യത്തെ വൻകിട നഗരങ്ങൾ.2025ലെ ആനുവൽ സർവേ ഓഫ് അൺഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (അസ്യൂസ്-2025) പ്രകാരമുള്ള പട്ടികയിലെ ടോപ്10ൽ എറണാകുളത്തിനാണ് ഒന്നാംസ്ഥാനം. 2.13 ലക്ഷം രൂപയുമായി തമിഴ്നാട്ടിലെ തിരുപ്പുർ രണ്ടാമതും ഏകദേശം ഇതേ തുകയുമായി തെലങ്കാനയിലെ രംഗറെഡ്ഡി മൂന്നാമതുമാണ്. 2.12 ലക്ഷം രൂപയുമായി കോട്ടയം നാലാംസ്ഥാനവും 2.09 ലക്ഷവുമായി തൃശൂർ 5-ാം സ്ഥാനവും നേടി. പൂനെയിൽ ശരാശരി വേതനം 1.75 ലക്ഷം രൂപയാണ്. മറ്റു സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളും വലിയ നഗരങ്ങളെ കടത്തിവെട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, കർണാടകയിൽ മൈസൂരുവിൽ 1.84 ലക്ഷമാണെങ്കിൽ ബംഗളൂരുവിൽ 1.57 ലക്ഷമേയുള്ളൂ. ചെന്നൈയിൽ 1.73 ലക്ഷം രൂപയാണ്; തിരുപ്പുരിൽ 2.13 ലക്ഷം. കോയമ്പത്തൂരിൽ 1.88 ലക്ഷം. 


Fashion ⏭️

Back to top button