NEWS

ശബരിമല നെയ്യ് വഴിമധ്യേ മറിച്ചു വിറ്റു, കോടികളുടെ അനധികൃത സ്വത്ത് സമ്പാദനം; മിൽമയ്ക്ക് 85.73 ലക്ഷം നഷ്ടം


തിരുവനന്തപുരം ∙ ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി ഗുണനിലവാരം കുറഞ്ഞ നെയ്യ് പകരം നിറച്ചതിലൂടെ മിൽമ തിരുവനന്തപുരം മേഖലാ യൂണിയനു 85.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥിന്റെ അന്വേഷണ റിപ്പോർട്ട്. മേഖലാ യൂണിയനിലെ ഇടതുപക്ഷ ഭരണസമിതി അംഗങ്ങൾക്കും പത്തനംതിട്ട ഡെയറി യൂണിറ്റ് മേധാവിക്കും കേന്ദ്ര ഓഫിസിലെ മുൻ പ്രൊഡക‌്‌ഷൻ ആൻഡ് പ്ലാനിങ്– മാർക്കറ്റിങ് മേധാവിക്കും വീഴ്ചയിൽ പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പത്തനംതിട്ട ഡെയറിയിൽ നിന്ന് ശബരിമല സന്നിധാനം സ്റ്റോറിലേക്ക് അയച്ച നെയ്യ് വഴിമധ്യേ മാറ്റി തമിഴ്നാട്ടിൽനിന്നുള്ള ഗുണനിലവാരം കുറഞ്ഞ നെയ്യ് മിൽമയുടെ ടിന്നുകളിൽ നിറച്ച് ക്രമക്കേട് നടത്തിയതെന്നാണ് കണ്ടെത്തൽ. മാറ്റിയ ഗുണമേന്മയുള്ള നെയ്യ് 720 രൂപയ്ക്ക് വിപണിയിൽ വിറ്റ് കോടികളുടെ അനധികൃത സ്വത്ത്സമ്പാദനം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.


Fashion ⏭️

Back to top button