NEWS

മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് യുവതിയുടെ വിഡിയോ പകർത്തി; യുവാവ് കസ്റ്റഡിയിൽ


കോഴിക്കോട് ∙ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ് നമ്പർ 203 ൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിതാവിന്റെ കൂട്ടിരിപ്പുകാരൻ എന്ന നിലയിൽ വാർഡിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യം പകർത്താൻ ശ്രമിച്ചതെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button