AUTO

ഡ്രൈവിങ്ങിൽ ഇനി നെഗറ്റീവ് പോയിന്റും; എന്താണ് ഗഡ്കരി നിർദേശിക്കുന്ന ‘പോയിന്റ് സിസ്റ്റം’?


ഇന്ത്യൻ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുക എന്നത് പലർക്കും ഒരു നിസ്സാര കാര്യമാണ്. സിഗ്നൽ തെറ്റിക്കുക, അമിതവേഗത്തിൽ പായുക, വൺവേ തെറ്റിച്ചു വണ്ടിയോടിക്കുക… പിടിക്കപ്പെട്ടാൽ ഒരു ഇ-ചെലാൻ അല്ലെങ്കിൽ കുറച്ചു പിഴയടച്ച് തലയൂരാൻ സാധിക്കുമായിരുന്നു. എന്നാൽ, ഈ ‘ഫൈൻ അടിച്ച് രക്ഷപ്പെടുന്ന’ രീതിക്ക് ഇനി അധികം ആയുസ്സുണ്ടാകില്ല.∙ എന്താണ് ഗഡ്കരി നിർദേശിക്കുന്ന ‘പോയിന്റ് സിസ്റ്റം’?നിലവിൽ വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിവരുന്ന രീതിക്ക് സമാനമായാണ് ഇന്ത്യയിലും പോയിന്റ് അധിഷ്ഠിത ഡ്രൈവിങ് സിസ്റ്റം വരുന്നത്. ഓരോ ഡ്രൈവിങ് ലൈസൻസിനും നിശ്ചിത പോയിന്റുകൾ ഉണ്ടായിരിക്കും. നിങ്ങൾ ഒരു ട്രാഫിക് നിയമം ലംഘിക്കുമ്പോഴെല്ലാം ഇതിൽ നിന്നും പോയിന്റുകൾ കുറയ്ക്കപ്പെടും (ഡെബിറ്റ് ചെയ്യപ്പെടും).∙ എത്ര തെറ്റുകൾ ചെയ്താൽ ലൈസൻസ് പോകും?സമൂഹമാധ്യമങ്ങളിലും ചില റിപ്പോർട്ടുകളിലും മൂന്നോ അഞ്ചോ തവണ നിയമം തെറ്റിച്ചാൽ ലൈസൻസ് പോകും എന്ന തരത്തിൽ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ഔദ്യോഗികമല്ല. മന്ത്രാലയം നിലവിൽ ഇതിന്റെ പ്രാരംഭ ഘട്ടത്തിലാണ്:


Sports ⏭️

Back to top button