BUSINESS
വീട് വെക്കാനും വാങ്ങാനും 1.80 ലക്ഷം രൂപ പലിശ ഇളവ്; മോദി സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിയുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍

Home Loan Subsidy : സ്വന്തമായൊരു തലചായ്ക്കാന്‍ ഇടമെന്നത് ഏതൊരു കുടുംബത്തിന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആ സ്വപ്നം പൂര്‍ത്തിയാക്കാന്‍ PMAY-U 2.0 പദ്ധതിയിലൂടെ 1.80 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. അര്‍ഹരായവര്‍ക്ക് ഈ ആനുകൂല്യം എങ്ങനെ സ്വന്തമാക്കാമെന്ന് വിശദമായി മനസിലാക്കാം.കേന്ദ്രത്തിന്റെ സൂപ്പര്‍ പദ്ധതിപുതിയതായി വീട് വയ്ക്കുന്നവരും, വാങ്ങുന്നവരും കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന് മന്ത്രി ആവാസ് യോജന – അര്‍ബന്‍ 2.0 (PMAY-U 2.0) പദ്ധതിയെ പറ്റി അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. 2024 സെപ്റ്റംബറില്‍ ആരംഭിച്ച ഈ പദ്ധതി 2029 വരെയുള്ള 5 വര്‍ഷത്തേക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കും, ഇടത്തരം വരുമാനക്കാര്‍ക്കും സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുകയണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് നല്‍കുകയോ, അതിനായുള്ള സാമ്പത്തിക സഹായം നല്‍കുകയോ ചെയ്യും.മലയാളികള്‍ക്ക് ഏങ്ങനെ നേട്ടമാകുംനഗരപ്രദേശങ്ങളില് (മുനിസിപ്പാലിറ്റി/ കോര്പ്പറേഷന് പരിധിയില്‍) സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് വയ്ക്കാനും, പുതിയ വീടോ ഫ്ലാറ്റോ വാങ്ങാനും ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് നേരിട്ടുള്ള സാമ്പത്തിക സഹായവും, ഭവനവായ്പ എടുത്ത് വീട് വാങ്ങുകയോ, നിര്‍മ്മിക്കുകയോ ചെയ്യുന്നവര്‍ക്ക് വലിയ പലിശ ഇളവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.വായ്പയെടുക്കുന്നവര്‍ക്ക് വന്‍ നേട്ടംഭവനവായ്പ എടുക്കുന്നവര്‍ക്ക് ‘ഇന്ററസ്റ്റ് സബ്സിഡി സ്കീം’ (ISS) വഴിയാണ് ഈ പദ്ധതി പ്രയോജനപ്പെടുത്താനാകുക. പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് ഭവനവായ്പയില്‍ പരമാവധി 1.80 ലക്ഷം രൂപ വരെ പലിശ സബ്സിഡി ലഭിക്കും. ഭവനവായ്പയുടെ ആദ്യത്തെ 8 ലക്ഷം രൂപയ്ക്ക് 4% പലിശ ഇളവാണ് ലഭിക്കുക. വായ്പാ തുക പരമാവധി 25 ലക്ഷം രൂപയും, വീടിന്റെ ആകെ മൂല്യം 35 ലക്ഷം രൂപയിലും കൂടാന്‍ പാടില്ല.ഈ സബ്സിഡി തുക 5 വര്‍ഷങ്ങളിലായി (വര്‍ഷത്തില്‍ 36,000 രൂപ വീതം) നിങ്ങളുടെ ലോണ്‍ അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) വഴി നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് നിങ്ങളുടെ വായ്പയുടെ മുതലില്‍ (Principal amount) നിന്ന് കുറയുകയും, പ്രതിമാസ തവണകള്‍ (EMI) ഗണ്യമായി കുറയാന്‍ സഹായിക്കുകയും ചെയ്യും.പരമാവധി സഹായം എത്ര സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ (BLC – Beneficiary-Led Construction) പരമാവധി 2.50 ലക്ഷം രൂപ വരെ കിട്ടും. സര്‍ക്കാര്‍/ പങ്കാളിത്ത പദ്ധതികള്‍ വഴി വീട് വാങ്ങാന്‍ (AHP – Affordable Housing in Partnership) പരമാവധി 2.50 ലക്ഷം രൂപ കിട്ടും. ഭവനവായ്പ എടുത്ത് വീട് വാങ്ങുന്നവര്‍ക്ക്/ നിര്‍മ്മിക്കുന്നവര്‍ക്ക് (ISS – Interest Subsidy Scheme) പരമാവധി 1.80 ലക്ഷം രൂപ വരെ ലഭിക്കും.അപേക്ഷിക്കാനുള്ള യോഗ്യതകള്സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് (EWS – വാര്‍ഷിക വരുമാനം 3 ലക്ഷം രൂപ വരെ), കുറഞ്ഞ വരുമാനക്കാര്‍ (LIG – 3 ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെ), ഇടത്തരം വരുമാനക്കാര്‍ (MIG – 6 ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ) എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.അപേക്ഷകന്റെയോ, കുടുംബാംഗങ്ങളുടെയോ പേരില്‍ ഇന്ത്യയില്‍ എവിടെയും ഉറപ്പുള്ള മറ്റൊരു വീട് ഉണ്ടാകാന്‍ പാടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും ഭവനപദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരും ആയിരിക്കരുത്.നിര്‍മ്മിക്കുന്ന അല്ലെങ്കില്‍ വാങ്ങുന്ന വീടിന്റെ തറവിസ്തീര്‍ണ്ണം (Carpet area) പരമാവധി 120 ചതുരശ്ര മീറ്ററില്‍ താഴെയായിരിക്കണം. വീടിന്റെ ഉടമസ്ഥാവകാശം കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരിലോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെയും ഭാര്യയുടെയും പേരില്‍ സംയുക്തമായോ (Joint ownership) ആയിരിക്കണം (അവിവാഹിതര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്).എങ്ങനെ അപേക്ഷിക്കണംPMAY-U 2.0 ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാം. ഇതിനായി ‘Citizen Assessment’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ നല്കി വെരിഫൈ ചെയ്ത ശേഷം വിവരങ്ങള്‍ പൂരിപ്പിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യാം.ബാങ്കുകള്‍ വഴി: വായ്പ വഴി സബ്സിഡി ആവശ്യമുള്ളവര്‍ക്ക് (ISS) ബാങ്കുകള്‍ വഴിയോ, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ വഴിയോ ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ പി.എം.എ.വൈ സബ്സിഡിക്കുള്ള അപേക്ഷയും നല്‍കാം. അവര്‍ മുഖേനയാണ് അപേക്ഷകള്‍ മുന്നോട്ട് പോവുക.തദ്ദേശ സ്ഥാപനങ്ങള്‍ വഴി: സ്വന്തമായി സ്ഥലമുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്ന സഹായത്തിനായി തങ്ങളുടെ മുനിസിപ്പാലിറ്റിയെയോ, നഗരസഭയെയോ സമീപിക്കാവുന്നതാണ്.ആവശ്യമായ രേഖകള്‍ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡ് വരുമാനം തെളിയിക്കുന്ന രേഖകള്‍ (സാലറി സ്ലിപ്പ്, ITR/ഫോം 16) അഡ്രസ്സ് പ്രൂഫ് വസ്തുവിന്റെ രേഖകള്‍.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ പദ്ധതിക്ക് 2029 വരെ മാത്രമേ പ്രാബല്യമുള്ളൂ. തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നല്കി അപേക്ഷിച്ചാല്‍ പിന്നീട് കണ്ടെത്തുമ്പോള്‍ സബ്സിഡി റദ്ദാക്കപ്പെടുകയും, തുക തിരിച്ചടക്കേണ്ടി വരികയും ചെയ്തേക്കാം. സബ്സിഡി ലഭിക്കുന്ന സമയത്ത് വായ്പ ആക്ടീവ് ആയിരിക്കുകയും, വായ്പയുടെ പകുതിയിലധികം (50% മുകളില്‍) തുക തിരിച്ചടക്കാന്‍ ബാക്കി ഉണ്ടായിരിക്കുകയും വേണം. സബ്സിഡി ലഭിച്ച ശേഷം ലോണ്‍ മറ്റൊരു ബാങ്കിലേക്ക് മാറ്റിയാല്‍ (Balance Transfer), പിന്നീട് സബ്സിഡിയുടെ ബാക്കി ഗഡുക്കള്‍ ലഭിക്കില്ല. പദ്ധതിയുടെ നിര്‍മ്മാണ രീതിയോ (ഉദാഹരണത്തിന് സ്വന്തം ഭൂമിയിലെ നിര്‍മ്മാണം അല്ലെങ്കില്‍ ലോണ്‍ സബ്സിഡി) ഒരിക്കല്‍ തിരഞ്ഞെടുത്താല്‍ പിന്നീട് അത് മാറ്റാന്‍ സാധിക്കില്ല.(മുകളില്‍ പറഞ്ഞ വിവരങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ബാങ്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക.)
Read News




