AUTO

ഇന്ത്യൻ കാർ വിപണി കീഴടക്കാൻ ആഡംബര വാഹനങ്ങളുമായി ഡെൻസയും ജെഎസ്ഡബ്ല്യു മോട്ടോഴ്‌സും എത്തുന്നു


ഇന്ത്യന്‍ കാര്‍ വിപണിക്ക് ആവേശമായി രണ്ട് കാര്‍ നിര്‍മാതാക്കള്‍ കൂടി നമ്മുടെ നിരത്തുകളിലേക്കെത്തുന്നു. ബിവൈഡിയുടെ ഉടമസ്ഥതയിലുള്ള ഡെന്‍സയും ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ജെഎസ്ഡബ്ല്യു മോട്ടോഴ്‌സുമാണ് അവരുടെ ആഡംബര വാഹനങ്ങളുമായി ഇന്ത്യയിലേക്കെത്തുന്നത്. പ്രീമിയം എസ്‌യുവികളും കരുത്തുറ്റ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളുമായി വിപണി പിടിക്കാന്‍ ഒരുങ്ങുകയാണ് ഈ വാഹന നിര്‍മാതാക്കള്‍. ഡെന്‍സ ഡി9  15.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ഹെഡ് അപ്പ് ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 14 സ്പീക്ഖറുള്ള ഡൈനാഡിയോ ഓഡിയോ സിസ്റ്റം, ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളോടൊപ്പം 103kWh ബാറ്ററിയാണ് വാഹനം ഉപയോഗിക്കുന്നത്. ഇന്ത്യയിലെത്തുന്ന മോഡലിന്റെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 80-85 ലക്ഷം രൂപ.  ഡെന്‍സ Z9 ജിടി ഡെന്‍സയുടെ അതിവേഗക്കാരന്‍ Z9 ജിടി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. വേഗതക്കും ആധുനിക സാങ്കേതിക വിദ്യക്കുമാണ് ഡെന്‍സ Z9 ജിടി പ്രാധാന്യം നല്‍കുന്നത്. വിദേശത്ത് നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന ഈ കാറിന് 1.2 കോടി മുതല്‍ 1.5 കോടി രൂപ വരെയാവും എക്‌സ് ഷോറൂം വില. ഇടുങ്ങിയ സ്ഥലങ്ങളില്‍ എളുപ്പത്തില്‍ വാഹനം തിരിക്കാനും പാര്‍ക്ക് ചെയ്യാനും സഹായിക്കുന്ന റിയര്‍-വീല്‍ സ്റ്റീയറിംങും ക്രാബ്-വാക്ക് ഫങ്ഷനും ഇതിലുണ്ട്. പ്രീമിയം ലെതര്‍ സീറ്റുകള്‍, ഒട്ടനവധി ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, മസാജ് ഫങ്ഷന്‍, ആധുനിക അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവ ഈ വാഹനത്തിലുണ്ടാവും. ജെഎസ്ഡബ്ല്യു കോംപാക്ട്  ജെഎസ്ഡബ്ല്യു കോംപാക്ട് പിഎച്ച്ഇവി ഡിസംബര്‍ 4ന് ഇന്ത്യയിലെത്തും. പ്രസിദ്ധമായ ജെറ്റൂര്‍ ടി2 പ്ലഗ് ഇന്‍ ഹൈബ്രിഡിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന ഈ കാറിന് 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. 


Sports ⏭️

Back to top button