AUTO

ചെറു എസ്‍യുവി! ഫോക്സ്‌വാഗൻ ഉടൻ വിപണിയിലെത്തുന്ന 4 എസ്‍യുവികൾ


ഇന്ത്യന്‍ കാര്‍ വിപണിയില്‍ ആവേശമാവാനിടയുള്ള വാഹനങ്ങളുമായി ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. വരും മാസങ്ങളില്‍ മൂന്നു പ്രധാന മോഡലുകളാണ് കമ്പനി ഇന്ത്യയിലേക്കെത്തിക്കുക. ഫോക്‌സ്‌വാഗണ്‍ വെര്‍ടുസ് ഫേസ് ലിഫ്റ്റ്, ഗോള്‍ഫ് ജിടിഐയുടെ രണ്ടാം ബാച്ച് എന്നിവക്കു പുറമേ തികച്ചും പുതിയൊരു സബ്‌കോംപാക്ട് എസ്‌യുവിയും ഇന്ത്യന്‍ വിപണിയിലേക്കായി ഒരുങ്ങുന്നുണ്ട്. ഫോക്‌സ്‌വാഗന്റെ ഇന്ത്യന്‍ പ്രതീക്ഷയായെത്തുന്ന മോഡലുകളെ വിശദമായി പരിചയപ്പെടാം. വെര്‍ടുസ് ഫേസ്‌ലിഫ്റ്റ്  ഇതിനകം തന്നെ രാജ്യത്ത് പലയിടത്തും പരീക്ഷണയോട്ടം നടത്തുന്ന വെര്‍ടുസ് മോഡലുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നും മുന്നിലും പിന്നിലും ഡിസൈനില്‍ കാര്യമായ മാറ്റങ്ങളും പുതു അലോയ് വീലുകളുമായിട്ടാവും വെര്‍ടുസ് ഫേസ്‌ലിഫ്റ്റ് എത്തുകയെന്ന് ഉറപ്പായിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാംപുകള്‍, പുതിയ മുന്‍ ഗ്രില്‍, പരിഷ്‌ക്കരിച്ച എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ വെര്‍ടുസിലുണ്ടാവും. മുന്നിലും പിന്നിലും ഇല്യൂമിനേറ്റഡ് ഫോക്‌സ്‌വാഗണ്‍ ലോഗോയും പരിഷ്‌ക്കരിച്ച ബംപറുകളും മറ്റു പ്രധാന എക്സ്റ്റീരിയര്‍ മാറ്റങ്ങളാവും. ഇന്റീരിയറില്‍ പ്ലാസ്റ്റിക്, ഫിനിഷിങ് ക്വാളിറ്റി എന്നിവയില്‍ കാര്യമായ പുരോഗതിയുണ്ടാവും. അടുത്തിടെ വിപണിയിലെത്തിയ തൈഗൂണ്‍ ഫേസ്‌ലിഫ്റ്റിന് സമാനമായ കൂടുതല്‍ ഫീച്ചറുകളും വെര്‍ടുസില്‍ പ്രതീക്ഷിക്കാം. എങ്കിലും ഔദ്യോഗികമായി ഫോക്‌സ്‌വാഗണ്‍ ഇതുവരെ ഫീച്ചര്‍ പട്ടിക പുറത്തുവിട്ടിട്ടില്ല. നിലവിലെ വെര്‍ടുസിലുള്ള 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകള്‍ തന്നെ തുടരും. ചെറിയ എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും വലിയ എന്‍ജിനൊപ്പം 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷനുമാവും ഉണ്ടാവുക. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ പുതിയ ബാച്ചില്‍ ആദ്യ മോഡലില്‍ ഇല്ലാതിരുന്ന ചില അധിക ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഇതിനനുസരിച്ച് വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയിലും ചെറിയ വര്‍ധനവുണ്ടാവും. അപ്പോഴും എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 265പിഎസ് കരുത്ത് പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 7 സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും തന്നെയാവും ഈ പെര്‍ഫോമെന്‍സ് ഹാച്ച്ബാക്കിലുണ്ടാവുക. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ വെറും 5.8 സെക്കന്‍ഡു മതി. സബ് 4 മീറ്റര്‍ എസ്‌യുവി ഇന്ത്യയിലേക്ക് ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ എത്തിക്കാനൊരുങ്ങുന്ന നിര്‍ണായക മോഡലാവും ഇത്. സ്‌കോഡ കൈലാക്കിന്റെ ഫോക്‌സ്‌വാഗണ്‍ പതിപ്പാവും ഈ മോഡലെന്നാണ് സൂചന. നിലവില്‍ സ്‌കോഡ ഇന്ത്യയുടെ ഏറ്റവും വില്‍പനയുള്ള മോഡലാണ് കൈലാക്ക്. എസ്‌യുവി നിര തൈഗൂണില്‍ നിന്നും ആരംഭിക്കുകയെന്ന മുന്‍ പദ്ധതി മാറ്റിക്കൊണ്ടാണ് ഫോക്‌സ്‌വാഗണ്‍ പുതിയ സബ് 4 മീറ്റര്‍ എസ്‌യുവിയുമായെത്തുന്നത്. 


Sports ⏭️

Back to top button