AUTO

നിസാൻ ‘ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിപണിയിൽ


കൊച്ചി∙ നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ പുതിയ പ്രീമിയം സി എസ്‌യുവി, ‘നിസാൻ ടെക്ടൺ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിസാന്റെ ശ്രദ്ധേയമായ മോഡലായ പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്ന ടെക്ടൺ, ബോൾഡ് ഡിസൈനും മികച്ച എയറോഡൈനാമിക്സും സമന്വയിപ്പിക്കുന്ന വാഹനമാണ്.6-എയർബാഗ് ഷീൽഡ് സിസ്റ്റം സ്റ്റാൻഡേർഡായി വാഹനത്തിൽ നൽകിയിട്ടുണ്ട്. കൂടാതെ, 62% ഹൈ-സ്ട്രെങ്ത് സ്റ്റീലും അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീലും ഉപയോഗിച്ച് നിർമ്മിച്ച മോണോകോക്ക് ബോഡി ഷെല്ലും എ, ബി പില്ലറുകളും വാഹനത്തിന് അതീവ ദൃഢതയും സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഇതിനുപുറമെ, 17-ലധികം എഡിഎഎസ് (ADAS) ഫീച്ചറുകളും 360-ഡിഗ്രി ക്യാമറയും ഇതിലുണ്ട്. ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്ന ‘ഗൂഗിൾ ബിൽറ്റ്-ഇൻ’ സാങ്കേതികവിദ്യയും 700 ലിറ്റർ ബൂട്ട് സ്‌പേസും വാഹനത്തെ കൂടുതൽ പ്രീമിയമാക്കുന്നു.ചെന്നൈയിലെ പ്ലാന്റിൽ നിർമ്മിക്കുന്ന നിസ്സാൻ ടെക്ടൺ’ പ്രീമിയം സി-എസ്‌യുവി വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യും. 10.49 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. നിസാൻ ഷോറൂമുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും വാഹനം ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.


Source link

Back to top button