വിവാഹം കഴിഞ്ഞ് രണ്ടുമാസം, വർക്കലയിൽ നവവധു ജീവനൊടുക്കി

നാസിയ
തിരുവനന്തപുരം: 19കാരിയായ നവവധു മരിച്ച നിലയിൽ. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞ് അൻസർ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയി. ഭർത്താവിൽനിന്ന് അകന്നു കഴിയുന്നതിൽ നാസിയയ്ക്ക് മനോവിഷമമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഭർത്താവിന്റെ വീട്ടിലായിരുന്ന നാസിയ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാഴ്ച മുൻപാണ് സ്വന്തം വീട്ടിലെത്തിയത്.
ആർഡിഒയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ നടക്കുന്നത്. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതായി വർക്കല പൊലീസ് അറിയിച്ചു.
English Summary
A 19-year-old newlywed bride was found dead. Nazia, the daughter of Noushad and Zaheera, died in Nazia Manzil, Rathikkal, Varkala, Thiruvananthapuram. Nazia was found hanging in her bedroom at her home yesterday evening.
RELATED TOPICS: VARKALA WOMAN DEATH, THIRUVANANTHAPURAM NEWS, NEWLYWED DEATH KERALA, VARKALA NASIA, VARKALA NAVAVADHU MARANAM
Source link
NEWS
Read News
Read News✅


