AUTO

7 -സീറ്റർ ബജറ്റ് ഫ്രണ്ട്​ലി ഓപ്ഷനായി കാരൻസ് ക്ലാവിസ് സിഎൻജി അവതരിപ്പിച്ച് കിയ


ഇന്ത്യൻ വിപണിയിൽ കാര്യമായ മുന്നേറ്റത്തിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന ഭീമനായ കിയ. പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള മോഡലുകൾക്ക് കാര്യമായ അപ്പ്ഡേറ്റുകളും നിർമ്മാതാക്കൾ നൽകിവരികയാണ്. അവയിൽ ഒന്നാണ് പുതിയ കാരൻസ് ക്ലാവിസ് സിഎൻജി.പുതിയ ക്ലാവിസ് സിഎൻജിയുടെ വേരിയന്റുകളെക്കുറിച്ചും കളർ ഓപ്ഷനുകളെ കുറിച്ചും കിയ യാതൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും, കാറിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചില പ്രധാന സവിശേഷതകളിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഇരുവശത്തും എൽഇഡി ലൈറ്റ് ബാർ, ഡ്യുവൽ-ടോൺ അലോയി വീലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നു.ക്ലാവിസ് സിഎൻജിയുടെ ഈ ബേസ് സ്പെക്ക് പതിപ്പിൽ, സിഎൻജി ലെവൽ ഡിസ്പ്ലേ ചെയ്യുന്ന ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ കിയ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ പെട്രോൾ, സിഎൻജി മോഡുകൾക്കിടയിൽ മാറുന്നതിനായി പ്രത്യേക സ്വിച്ചും ഇതിനുണ്ട്. അതോടൊപ്പം ബൂട്ടിൽ സിംഗിൾ സിഎൻജി സിലിണ്ടർ ടാങ്ക്, ടു-സ്പോക്ക് മൾട്ടിഫംഗ്ഷൻ സ്റ്റിയറിങ് വീൽ, മാനുവൽ എസി, ഹിൽ ഹോൾഡ് കൺട്രോൾ, ബേസിക് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ഏഴ് സീറ്റ് കോൺഫിഗറേഷൻ എന്നിവയുമുണ്ട്. ആറ് സീറ്റർ മോഡൽ സിഎൻജി പതിപ്പിൽ വാഗ്ദാനം കിയ ചെയ്യാൻ സാധ്യതയില്ല.


Sports ⏭️

Back to top button