AUTO
85 -ാം വാർഷികം കളറാക്കാൻ കോമ്പസിന് സ്പെഷ്യൽ എഡിഷനുമായി ജീപ്പ്

പുതിയ കോമ്പസ് 85th ആനിവേഴ്സറി എഡിഷൻ പുറത്തിറക്കി ജീപ്പ്. ബ്രാൻഡിന്റെ 85 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ജീപ്പിന്റെ ഇന്ത്യാ വിഭാഗം ഈ കോമ്പസ് 85 -ാം ആനിവേഴ്സറി എഡിഷൻ പുറത്തിറക്കിയത്. ഈ പതിപ്പ് വളരെ ലിമിറ്റഡ് റൺ മോഡലായിരിക്കും എന്ന് ജീപ്പ് ഇന്ത്യ വ്യക്തമാക്കി.കോമ്പസ് 85 -ാം ആനിവേഴ്സറി എഡിഷനിൽ ഗ്ലോസ്-ബാക്ക് അലോയികൾ, 18 -ഇഞ്ച് ടയറുകൾ, ആനിവേഴ്സറി-തീം ഘടകങ്ങളും ഡീറ്റെയിലിംഗും, മായൻ ഗോൾഡ് ആക്സന്റുകൾ വരുന്ന ഓൾ-ബ്ലാക്ക് തീം, കോൺട്രാസ്റ്റിംഗ് കളറുകൾ എന്നിവ ഉൾപ്പെടുന്നു. ആംബിയന്റ് ലൈറ്റുകൾ, സൺറൂഫ് ഇല്യൂമിനേഷൻ, ഡിജിറ്റൽ IRVM, ഫ്രണ്ട്, റിയർ ഡാഷ്ക്യാമുകൾ, മറ്റ് ആനിവേഴ്സറി എഡിഷൻ എക്സ്ക്ലൂസീവ് എലമെന്റുകൾ എന്നിവ ഉൾപ്പെടുന്ന 85 -ാം ആനിവേഴ്സറി AXS പാക്കേജുകൾ ഉപയോഗിച്ച് കസ്റ്റമൈസേഷൻ കൂടുതൽ മെച്ചപ്പെടുത്താം. പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർഡ് ടെയിൽഗേറ്റ്, പവർഡ് ഫ്രണ്ട് റോ തുടങ്ങിയ ഫീച്ചറുകൾ മാറ്റമില്ലാതെ അതേപടി തുടരുന്നു.ഈ പ്രത്യേക പതിപ്പിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും ജീപ്പ് വരുത്തിയിട്ടില്ല. 168 bhp പരമാവധി കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഈ എസ്യുവിയുടെ ഹൃദയം, കൂടാതെ ഇത് ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. 4×2, 4×4 ലേഔട്ടുകൾ വാഹനത്തിൽ ലഭ്യമാണ്. ഇൻഡിപ്പെൻഡന്റ് റിയർ സസ്പെൻഷൻ, ഫ്രീക്വൻസി-സെലക്ടീവ് ഡാമ്പിംഗ് (FSD), സ്പീഡ് സെലക്ട് കൺട്രോൾ എന്നിവ മെക്കാനിക്കൽ സവിശേഷതകളിൽ ഉൾപ്പെടുന്നു.
Sports ⏭️


