AUTO

പുതിയ ടർബോ പെട്രോൾ എൻജിനുമായി ബ്രെസ; 5 സ്റ്റാർ സുരക്ഷ, വില 7.40 ലക്ഷം രൂപ മുതൽ


മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ചെറു എസ്‍യുവിയായ ബ്രെസയുടെ 2026 മോഡൽ വിപണിയിൽ അവതരിപ്പിച്ചു. 7.40 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ആരംഭ എക്സ്-ഷോറൂം വില. പുതിയ എൻജിൻ ഓപ്ഷനുകൾ, നൂതന സുരക്ഷാ ക്രമീകരണങ്ങൾ, പുതുക്കിയ ഇന്റീരിയർ-എക്സ്റ്റീരിയർ ഡിസൈൻ എന്നിവയോടെയാണ് 2026 പതിപ്പ് എത്തുന്നത്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയാണ് പുതിയ ബ്രെസ്സയുടെ വരവ്.കരുത്തനായി പുതിയ ടർബോ എൻജിൻപുതിയ 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിലെ ഏറ്റവും വലിയ മാറ്റം. 110 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിനാണ് ഇത്. കൂടാതെ നിലവിലെ 1.5 ലീറ്റർ പെട്രോൾ എൻജിനും 1.5 ലീറ്റർ സിഎൻജി എൻജിനുമുണ്ട്. വിക്ടോറിയസിന് സമാനമായി അണ്ടർബോഡി സിഎൻജി കിറ്റാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതുകൊണ്ട് ബൂട്ട് സ്പെയ്സ് നഷ്ടമാകില്ല. 6-സ്പീഡ് മാന്യുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി നല്‍കിയിരിക്കുന്നു. 1.5 ലീറ്റർ പെട്രോൾ മോഡലിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്.സുരക്ഷയിൽ ‘5 സ്റ്റാർ’ നേട്ടംഎല്ലാ മോഡലുകളിലും 6 എയർബാഗുകൾ ഇനി അടിസ്ഥാന ഫീച്ചറായി ലഭിക്കും. ബ്ലൈൻഡ് സ്പോട്ട് വാർണിങ്, ലെയിൻ ചേഞ്ച് അലേർട്ട്, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, സേഫ് എക്സിറ്റ് വാർണിങ് എന്നിവയുള്ള എഡിഎഎസ് (ADAS) വാഹനത്തിലുണ്ട്. കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ്, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിങ് സെൻസറുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവയുമുണ്ട്.ഡിസൈനിലെ പുതുമകൾ


Sports ⏭️

Back to top button