NEWS
ശതാഭിഷേക നിറവിൽ പൂയം തിരുനാൾ ഗൗരി പാർവതി ബായി

പൂയം തിരുനാൾ ഗൗരി പാർവതി ബായി
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ബായി ശതാഭിഷേക നിറവിൽ. കോട്ടയ്ക്കകത്തുള്ള തെക്കേതെരുവ് ലെവി ഹാളിൽ ഇന്ന് ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ശതാഭിഷേകത്തിന്റെ ഭാഗമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടക്കും. 1942 സെപ്തംബർ 7 ന് ജനിച്ച ഗൗരി പാർവതി ബായി സാമൂഹിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യവുമാണ്. ഇൻഡോ-ഫ്രഞ്ച് സൗഹൃദത്തിനും വനിതാ ക്ഷേമത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് 2024ൽ ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ ‘ഷെവലിയർ ലിജിയൻ ഓഫ് ഓണർ’ നൽകി ഫ്രഞ്ച് സർക്കാർ ഗൗരി പാർവതി ബായിയെ ആദരിച്ചിരുന്നു.


