SPORTS
മൊബൈൽ പിടിച്ചെടുക്കാൻ കാരണം തോൽവി മാത്രമല്ല, പാക്ക് ക്രിക്കറ്റിന് ആശങ്കയായി ഒത്തുകളി ആരോപണം, ഡാറ്റ പകർത്തി!

ലണ്ടൻ∙ വിവാദങ്ങളൊഴിയാതെ പാക്കിസ്ഥാൻ സീനിയർ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റതിനു പിന്നാലെ ഹെഡ് കോച്ചിനെയും ടീമിലെ ഏഴു താരങ്ങളെയും പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. പുതിയ താരങ്ങളെ ഉൾപ്പെടുത്തി മൂന്നാം ടെസ്റ്റിനായി പരിശീലിക്കുന്നതിനിടെ ഒത്തുകളി ആരോപണമാണ് പിസിബിക്ക് വീണ്ടും തലവേദന സൃഷ്ടിച്ചത്. ഒത്തുകളി സംശയിക്കുന്നതുകൊണ്ടാണ് ടെസ്റ്റ് മത്സരം കഴിയുന്നതു വരെ പാക്കിസ്ഥാൻ താരങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെറ്ററൻ താരങ്ങളായ മുഹമ്മദ് റിസ്വാന്, ഇമാം ഉൾ ഹഖ് തുടങ്ങി ചില താരങ്ങളുടെ ഫോണുകൾ മാത്രമാണ് പിസിബിയുടെ ‘കസ്റ്റഡിയിലുള്ളത്’.‘‘മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യം നിലവിൽ ബോർഡിനുള്ളിൽ പരിശോധിച്ചുവരികയാണ്. ഇത്തരം വിഷയങ്ങൾ നടപടിക്രമങ്ങൾക്കനുസൃതമായാണ് പിസിബി കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട എല്ലാവർക്കും അർഹമായ പരിഗണന ഉറപ്പാക്കിക്കൊണ്ട്, പിസിബി ചട്ടങ്ങൾക്കു വിധേയമായി നടപടി മുന്നോട്ടുകൊണ്ടുപോകുകയാണ്.’’– ആമിർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇമാം ഉൾ ഹഖിന്റെയും റിസ്വാന്റെയും മൊബൈൽ ഫോണുകൾ പാക്ക് ടീമിനൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥനാണു വാങ്ങിവച്ചത്. ഈ ഫോണിലെ വിവരങ്ങൾ മറ്റൊരു ഡിവൈസിലേക്കു കോപ്പി ചെയ്തതായും വിവരമുണ്ട്.
Auto ⏭️


