BUSINESS

ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾക്ക് കേന്ദ്ര സമ്മാനം; ഇന്ത്യയിലെങ്ങും റീഫിൽ ബുക്കിങ് ഇടവേള ഇനി 25 ദിവസം


ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി ​ഗ്രാമീണ മേഖലയിലും 45 ദിവസത്തിൽ നിന്ന് 25 ദിവസമായി കുറച്ച് കേന്ദ്ര സർക്കാർ. അതായത്, രാജ്യത്ത് ഇനി മുതൽ ​ഗ്രാമ-ന​ഗര വ്യത്യാസമില്ലാതെ 25 ദിവസം കൂടുമ്പോൾ എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സഹമന്ത്രി സുരേഷ് ​ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. എണ്ണക്കമ്പനികൾക്ക് ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ​ഗ്രാമീണ മേഖലകളിൽ എൽ.പി.ജി ഡിമാൻ‍ഡ് പൊതുവെ താഴ്ന്നു നിൽക്കുന്നതും പുതിയ തീരുമാനത്തിന് കാരണമാണ്.ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ എണ്ണക്കമ്പനികളോട് ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദ്ദേശിച്ചു.ഒഴിവാകുന്ന താൽക്കാലിക നിയന്ത്രണങ്ങൾപശ്ചിമേഷ്യയിലുണ്ടായ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് ​ഗൾഫ് മേഖലയിൽ, പ്രത്യേകിച്ച് ഖത്തറിൽ നിന്നടക്കമുള്ള എൽ.പി.ജി വരവ് തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ന​ഗരപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസത്തെയും, ​ഗ്രാമീണ മേഖലകളിലെ കസ്റ്റമേഴ്സിന് 45 ദിവസത്തെയും താൽക്കാലിക ബുക്കിങ് ഇടവേളകൾ ഏർപ്പെടുത്തിയത്.മെച്ചപ്പെടുന്ന എൽ.പി.ജി ലഭ്യതഅതയാത് ഒരു തവണ ​ഗ്യാസ് ബുക്ക് ചെയ്താൽ ഇത്രയും ദിവസങ്ങൾ കഴിഞ്ഞു മാത്രമേ അടുത്ത ബുക്കിങ് സാധ്യമായിരുന്നുള്ളൂ. ഇപ്പോൾ എൽ.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് എൽ.പി.ജി സപ്ലൈയുമായി ബന്ധപ്പെട്ട സ്ഥിതി​ഗതികൾ വിലയിരുത്തിയാണ് ഈ തീരുമാനമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. റീഫിൽ ബാക് ലോ​ഗ് വലിയ തോതിൽ കുറഞ്ഞതും പരി​ഗണിച്ചു. ആഭ്യന്തര തലത്തിൽ പാചക വാതക ഉല്പാദനം വർധിപ്പിക്കാനും പുതിയ നീക്കം സഹായകമാകും.പുതിയ പഠനംകൗൺസിൽ ഓഫ് എനർജി, എൻവയോൺമെന്റ് & വാട്ടർ (CEEW) നടത്തിയ പഠനവും കേന്ദ്ര സർക്കാർ കണക്കിലെടുത്തു. 6 സംസ്ഥാനങ്ങളിലായി 2 ,200ൽ അധികം ​ഗ്രാമീണ ഭവനങ്ങളിലും, ഇൻഫോർമൽ സെറ്റിൽമെന്റുള്ള 1,100ൽ അധികം വീടുകളിലും 10 ന​ഗരങ്ങളിലായി 1,000 അതിഥിത്തൊഴിലാളികളുടെ ഇടയിലുമാണ് ഈ പഠനം നടത്തിയത്.എൽ.പി.ജി ഡിമാൻഡ് വലിയ തോതിൽ ഉയരുമ്പോഴും ​ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ പൊതുവെ സ്ഥിരമായുള്ള ഉപയോ​ഗം കുറയുന്നതായിട്ടാണ് റിപ്പോർട്ട്. CEEW സർവേ നടത്തിയ 73% ​ഗ്രാമീണ ഭവനങ്ങളിലും കഴിഞ്ഞ 90 ദിവസമായി ഉപയോ​ഗിച്ചു വരുന്ന എൽ.പി.ജി സിലിണ്ടർ തന്നെയാണ് ഉപയോ​ഗിക്കുന്നത്.കേവലം 23% മാത്രമാണ് എൽ.പി.ജി സിലിണ്ടറുകളെ മാത്രം ആശ്രയിക്കുന്നത്. 50 ശതമാനത്തിലധികം വീടുകളിലും വിറകാണ് പ്രാഥമികമായി പാചകത്തിന് ഉപയോ​ഗിക്കുന്നത്. 47% ഉപഭോക്താക്കൾക്ക് മാത്രമാണ് എൽ.പി.ജി ഡോർ സ്റ്റെപ്പ് ഡെലിവറി ലഭിക്കുന്നത്.


Read News

Back to top button