NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കി; ആലപ്പുഴയിൽ നൃത്താധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ നൃത്താധ്യാപകൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്. മധു (29) ആണ് അറസ്റ്റിലായത്. ഇയാൾ ഡാൻസ് അക്കാദമിയിൽ നൃത്തം അഭ്യസിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.ഒരു മാസം മുൻപ് നടന്ന സംഭവത്തിൽ കുട്ടികളുടെ ബന്ധുക്കൾ പുന്നപ്ര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾ ബെംഗളൂരു അടക്കമുള്ള പല സ്ഥലങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു.
Fashion ⏭️


